Latest NewsNewsIndia

യുവതിയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ടു

ബംഗളൂരു: രണ്ട് കുട്ടികളുടെ മാതാവായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ടു. 24 കാരനായ കാമുകനെ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം നടന്നത്. തുടര്‍ന്ന് പ്രതികള്‍ തന്നെ യുവാവിന്റെ മൃതദേഹം അന്നപൂര്‍ണേശ്വരിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കീഴടങ്ങുകയായിരുന്നു.

വസ്ത്രനിര്‍മാണ ശാലയിലെ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി ഭാസ്‌ക്കര്‍ ആണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ മുനിരാജു(28), സുഹൃത്തുക്കളായ നാഗേഷ്(22), പ്രശാന്ത്(20), മാരുതി(22) എന്നിവരാണ് പ്രതികള്‍. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ മുനിരാജുവിന്റെ സഹോദരിയും ഭാസ്‌ക്കറും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button