AlappuzhaKottayamIdukkiErnakulamThrissurKeralaNattuvarthaLatest NewsNewsIndia

പേടിക്കാനൊന്നുമില്ല ജാഗ്രത മാത്രം മതി, ഷട്ടറുകള്‍ എപ്പോള്‍ അടയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: 11 മണിയോടെ ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ അനാവശ്യമായ ആശങ്കകൾ പങ്കുവയ്ക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, തുറന്ന ഷട്ടറുകള്‍ എപ്പോള്‍ അടയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയന്ത്രിതമായ അളവിലായിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കുക, എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട് മന്ത്രി വിശദമാക്കി.

Also Read:എന്ത് വന്നാലും നേരിടാൻ എറണാകുളം റെഡി, അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല സുസജ്ജം: മന്ത്രി പി. രാജീവ്

എന്നാൽ നിലവിൽ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ എല്ലാം തന്നെ നിയന്ത്രണവിധേയമാണെന്ന് വൈദ്യതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. വെള്ളം കുറഞ്ഞാല്‍ ഉടന്‍ ഷട്ടറുകള്‍ അടയ്ക്കുമെന്നും, എപ്പോഴും നിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആശങ്കപ്പെടേണ്ടെന്നും, അസാധാരണ സാഹചര്യം ഇപ്പോള്‍ എവിടെയും നിലവിലില്ലെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ ബി അശോക് പറഞ്ഞു. ജലം നഷ്ടമാകുന്നത് വൈദ്യതി നഷ്ടമുണ്ടാക്കും. എങ്കിലും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ഇന്ന് തന്നെ ഡാമുകള്‍ അടയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മുൻ പ്രളയങ്ങളെക്കുറിച്ചോർക്കുമ്പോൾ വലിയ ഭീതിയാണ് ജനങ്ങൾ പങ്കുവയ്ക്കുന്നത്. സർക്കാരിന്റെ ഉറപ്പുകൾ ഉണ്ടായിട്ടും ഇടുക്കി ഡാം തുറന്നാൽ എന്ത് സംഭവിയ്ക്കുമെന്നാണ് ഇപ്പോഴും ജനങ്ങളുടെ ആശങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button