ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഒരു ഓവർ ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 70 റൺസെടുത്ത ഇഷാൻ കിഷനും, 51 റൺസെടുത്ത കെഎൽ രാഹുലുമാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്.
ഇന്ത്യൻ സ്കോർ 82ൽ നിൽക്കെ രാഹുൽ മടങ്ങി. തുടർന്ന് ഇഷാന്റെ വിളയാട്ടമായിരുന്നു. ആദിൽ റഷീദ് അറിഞ്ഞ ഓവറിൽ രണ്ടു ബൗണ്ടറിയും രണ്ടു സിക്സറുമാണ് ഇഷാൻ അടിച്ചുകൂട്ടിയത്. 36 പന്തിൽ ഇഷാൻ കിഷൻ അർദ്ധസെഞ്ച്വറി നേടി. എന്നാൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക്(11) മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. നാലാം നമ്പറിൽ എത്തിയ റിഷാഭ് പന്തും ഇഷാൻ കിഷനും ഇടവേളകളില്ലാതെ ബൗണ്ടറികൾ കണ്ടെത്തിയതോടെ ഇന്ത്യ അനായാസം കുതിച്ചു.
Read Also:- കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ!
46 പന്തുകളിൽ 70 റൺസെടുത്ത കിഷൻ റിട്ടയർഡ് ഹർട്ട് ആയി സൂര്യ സൂര്യകുമാറിന് അവസരം നൽകി. എന്നാൽ എട്ട് റൺസ് മാത്രം എടുത്ത സൂര്യ കുമാർ യാദവ് ഡേവിഡ് വില്ലിയുടെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നാലെയെത്തിയ ഹർദ്ദിക് പാണ്ഡ്യ രണ്ട് ബൗണ്ടറികളുടെ മികവിൽ ഇന്ത്യയുടെ ജയം അനായാസമാക്കി. സ്കോർ: ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ്. ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ്.
Post Your Comments