AlappuzhaLatest NewsKerala

പമ്പ ഡാം ഇ​ന്നു പു​ല​ര്‍​ച്ചെ തുറന്നു: 25 മുതല്‍ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും

പമ്പയ്ക്ക് പുറമെ ഇടമലയാര്‍ അണക്കെട്ടും ഉടന്‍ തുറക്കും.

പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യിലെ പമ്പ ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ തുറന്നു. ര​ണ്ടു ഷ​ട്ട​റു​ക​ള്‍ 30 സെന്‍റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.vപ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യരുടെ ഉ​ത്ത​ര​വിന്‍മേല്‍ ഇ​ന്നു പു​ല​ര്‍​ച്ചെയാണ് ഷട്ടറുകള്‍ തുറന്നത്.അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും.

എന്നാല്‍ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററില്‍ അധികം ഉയരാതെ നിലനിര്‍ത്താനാണ് ശ്രമം. എന്നാല്‍ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല.

വീടുകളില്‍ വെള്ളം കയറാതിരിക്കാന്‍ പരമാവധി മുന്‍കരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്. പമ്പയ്ക്ക് പുറമെ ഇടമലയാര്‍ അണക്കെട്ടും ഉടന്‍ തുറക്കും. ഇതിന് പുറമെ ഇടുക്കി അണക്കെട്ടും ഇന്ന് പകല്‍ 11 മണിക്ക് തുറക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button