Latest NewsKerala

പമ്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ദേവസ്വം ബോര്‍‌ഡിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം

പമ്പ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ഭക്തര്‍ക്ക് നദി മുറിച്ചു കടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്

ശബരിമല: പമ്പ,​ ആനത്തോട് എന്നീ അണക്കെട്ടുകൾ തുറന്നുവിട്ടതിനെ തുടർന്ന് പമ്പ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇതേതുടർന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍‌ഡ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നാളെ വൈകിട്ട് നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കുന്നതിന് മുന്നോടിയായാണ് ദേവസ്വം ബോർഡിൻറെ ജാഗ്രത നിർദേശം. അയ്യപ്പന്മാര്‍ ശബരിമല ദര്‍ശനത്തിനും നിറപ്പുത്തരി പൂജകള്‍ തൊഴാനുമായി ഈ സാഹചര്യത്തിൽ ഒഴിവാക്കണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

Also Read: ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാന്‍ നീക്കം

പമ്പ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ഭക്തര്‍ക്ക് നദി മുറിച്ചു കടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കൊച്ചുപമ്പ, മൂഴിയാര്‍, കക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുകയാണ്. ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പൊലീസും സംയുക്തമായി പമ്പയിൽ സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button