![Pampa-dam](/wp-content/uploads/2020/08/pampa-dam.jpg)
പത്തനംതിട്ട : പമ്പാ ഡാം അരമണിക്കൂറിനുള്ളില്‍ തുറക്കുമെന്ന് അറിയിപ്പ്. ആറ് ഷട്ടറുകള്‍ രണ്ട് അടി വീതം ഉടന്‍ തുറക്കും. പമ്പാ നദിയില്‍ 40 സെന്റീമീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. ഡാം തുറന്നാല്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് ജലം റാന്നിയിലെത്തും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം തുറക്കും. സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഡാമില്‍ നിന്ന് ഒഴുകിയെത്തുന്നത്. 9 മണിക്കൂര്‍ സമയം ഷട്ടറുകള്‍ തുറന്നു വയ്ക്കും. 982 മീറ്ററില്‍ ജലം ക്രമീകരിക്കും. നിയന്ത്രിതമായ അളവില്‍ വെള്ളം തുറന്നുവിടുന്നത് പിന്നീട് വലിയ അളവില്‍ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനായാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. റാന്നിയിലേക്ക് ഏകദേശം 5 മണിക്കൂറിനുള്ളില്‍ വെള്ളം ഒഴുകിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ അളവ് പ്രകാരം 6.42 മീറ്ററാണ് പമ്പയിലെ ജലനിരപ്പ്. അത് മാലക്കര എന്ന സ്ഥലത്താണ് എടുക്കുന്നത്. കഴിഞ്ഞ ദിവസം വന്ന ആ ലെവല്‍ വരെയാണ് ഇത്തവണ എത്തുകയുള്ളൂ. അതിന് മുകളില്‍ വരാനുള്ള സാധ്യത കുറവാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
Post Your Comments