![](/wp-content/uploads/2018/09/pampamanni.jpg)
റാന്നി : രൂക്ഷമായ പ്രളയക്കെടുതി കാരണം പമ്പ- മണിയാര്‍ അണകെട്ടിന്റ് രണ്ടാം ഷട്ടറില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞ് ഇളകി വീണു . വരുന്ന തുലാവര്‍ഷത്തെ ഡാം അതിജീവിക്കുമോ എന്ന ആശങ്കയിലുമാണ് .പ്രളയം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 15 ന് ആയിരുന്നു അണകെട്ട് നിറഞ്ഞൊഴുകിയതും ഷട്ടറുകള്‍ തുറന്ന് വിട്ടതും. ആ സമയത്തു വലത് ഭാഗത്തെ ഷട്ടര്‍ തുറക്കാന്‍ സാധിക്കാതിരുന്നതിനാൽ ഷട്ടറിനു മുകളില്‍ കൂടി വെള്ളം ഒഴുകിയതെല്ലാമാണ് താഴ്ന്ന ഭാഗത്തെ അണക്കെട്ടിന് ദോഷമായി ബാധിച്ചതെന്നാണ് വിലയിരുത്തൽ.
ഡാമിന്റെ തകര്‍ച്ച കാരണം സമീപ വാസികളെയും ബാധിക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ശബരിഗിരി, കക്കാട് പദ്ധതികളും കാരിക്കയം, അള്ളുങ്കല്‍ എന്നീ സ്വകാര്യ പദ്ധതികളുള്‍പ്പെടെ ഉള്ള വൈദ്യുതി ഉല്പാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാർ ഡാമിൽ സംഭരിക്കപ്പെടുന്നത്.
Post Your Comments