കോട്ടയം: 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ റീബില്‍ഡ് കേരളയെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വലിയ സംവിധാനങ്ങള്‍ ഒരുക്കി കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് അവകാശപ്പെട്ട സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതി പൂര്‍ണമായി നിശ്ചലമായതായി അദ്ദേഹം പറഞ്ഞു. കോട്ടയത്തെ മഴക്കെടുതി ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
Read Also : പൂഞ്ഞാറില്‍ വെള്ളക്കെട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇറക്കിയ സംഭവം: ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിട്ടും ദുരന്തനിവാരണ സംവിധാനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുകയാണ്. ഇതെല്ലാം മാറ്റുന്നത് സന്നദ്ധ സംഘടനകളാണെന്നും സര്‍ക്കാര്‍ പ്രതിനിധികളെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം പ്രഖ്യാപിച്ച് മാറി നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 4000 കോടി രൂപയോളമാണ് സര്‍ക്കാരിന്റെ കയ്യില്‍ എത്തിയത്. പകുതി തുക ചെലവഴിച്ചിട്ടും നേരത്തെ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ പ്രഖ്യാപിച്ച കാര്യങ്ങളൊന്നും സര്‍ക്കാരിന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments