IdukkiErnakulamThrissurAlappuzhaKottayamKeralaNattuvarthaLatest NewsIndiaNews

എന്ത് വന്നാലും നേരിടാൻ എറണാകുളം റെഡി, അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല സുസജ്ജം: മന്ത്രി പി. രാജീവ്

എറണാകുളം: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല സുസജ്ജമാണെന്ന് മന്ത്രി പി രാജീവ്. ഡാം അലര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

Also Readദുബായ് എക്‌സ്‌പോ 2020: ജീവനക്കാർക്ക് മൂന്ന് ദിവസത്തെ പ്രത്യേക അവധി നൽകി പ്രമുഖ ഫുഡ് പാക്കേജിംഗ് കമ്പനി

പെരിയാറിലെ ജലനിരപ്പുയര്‍ന്ന് വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു. ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ വെള്ളം ഒരുമിച്ച്‌ പെരിയാറിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടികളാണ് നിലവിൽ സർക്കാർ സ്വീകരിക്കുന്നത്.

‘പുഴയിലെ വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള തടസങ്ങള്‍ നീക്കണം. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നടപ്പാക്കണം. ഫിഷറീസ് വകുപ്പ് വിവിധ മത്സ്യ തൊഴിലാളി സംഘടനകള്‍ എന്നിവയുടെ സഹകരണം കൂടി ഉറപ്പു വരുത്തണം’, മന്ത്രി പറഞ്ഞു.

‘ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്നദ്ധ സംഘടനകളുടെയും സേവനം പ്രയോജനപ്പെടുത്താം. വേണമെങ്കില്‍ കളമശ്ശേരി അതിഥി മന്ദിരത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാം. ഇടമലയാറിലെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത കൂടുതലാണ്. ഈ പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ടത്ര കരുതലുകള്‍ സ്വീകരിക്കണം. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം’, മന്ത്രി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button