ലക്നൗ: വാഹന പരിശോധനക്കിടെ കാറിന്റെ രേഖകള്‍ പരിശോധിക്കാന്‍ കാറില്‍ കയറിയ ട്രാഫിക് പൊലീസുകാരനെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ഗ്രേറ്റര്‍ നോയിഡയിലെ ഘോഡി ബച്ചെഡ സ്വദേശി സച്ചിന്‍ റാവല്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം.
Read Also : ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും 25ന് തുറക്കുന്നു
സൂരജ്പൂരില്‍ ട്രാഫിക്ക് പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ സച്ചിന്‍ റാവലിനെ മോഷ്ടിച്ച കാറുമായി പൊലീസ് കണ്ടെത്തിയിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഗ്രേറ്റര്‍ നോയിഡയില്‍ പരിശോധനയ്ക്കായി വാഹനം തടഞ്ഞത്. എന്നാല്‍ കാറിന്റെ രേഖകള്‍ കാണണമെങ്കില്‍ കാറിനുള്ളില്‍ കയറണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നു.
പൊലീസുകാരന്‍ കാറിനുള്ളില്‍ കയറിയയുടനെ പ്രതി കാര്‍ ലോക്ക് ചെയ്ത് പത്ത് കിലോമീറ്റര്‍ ദൂരെ വാഹനം ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് അജയബ്പൂര്‍ പൊലീസ് സ്റ്റേഷനടുത്ത് ട്രാഫിക് പൊലീസുകാരനെ ഇറക്കി വിട്ടു. എന്നാല്‍ അതേസമയം പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു.
ടെസ്റ്റ് ഡ്രൈവ് എന്ന വ്യാജേന രണ്ട് വര്‍ഷം മുമ്പാണ് ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു ഷോറൂമില്‍ നിന്ന് പ്രതി സച്ചിന്‍ റാവല്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ മോഷ്ടിച്ചത്. തുടര്‍ന്ന് കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുകയായിരുന്നു.
Post Your Comments