തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഒക്ടോബര്‍ 25ന് തുറക്കുന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും തുറക്കുന്നത്.
Read Also : വലിയ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്: റീബില്‍ഡ് കേരള പൂര്‍ണമായും നിശ്ചലമായെന്ന് കെ. സുരേന്ദ്രന്‍
മള്‍ട്ടിപ്ലെക്സ് തിയേറ്റര്‍ സംഘടനകളുമായി ഫിയോക് കൊച്ചിയില്‍ സംഘടിപ്പിച്ച സംയുക്ത യോഗത്തിലാണ് തീരുമാനം. 50 ശതമാനം ആളുകളെ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാണ് അനുമതി. തിയേറ്ററുകളില്‍ പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം.
തിയേറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എല്ലാ സിനിമ സംഘടനയുടെയും അടിയന്തിരയോഗം ചേരും. മോഹന്‍ലാലിന്റെ മരയ്ക്കാറും ആറാട്ടും ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് ഫിയോക് അറിയിച്ചു.
Post Your Comments