Latest NewsIndia

സെൻസെക്‌സിൽ റെക്കോർഡ് കുതിപ്പ്: വിപണി മൂല്യത്തിൽ ഒരുലക്ഷം കോടി പിന്നിട്ട് ഐആർസിടിസി

ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിന്റെ ഓഹരി വിലയാകട്ടെ 15ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് ഭേദിച്ച് 916 നിലവാരത്തിലുമെത്തി.

മുംബൈ: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് വിപണി. സെൻസെക്‌സ് 62,000 പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ആഗോള വിപണികളിലെ അനുകൂല കാലാവസ്ഥയും രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദഫലങ്ങളുമാണ് പുതിയ ഉയരംകീഴടക്കാൻ വിപണിക്ക് കരുത്തായത്. വിദേശ നിക്ഷേപകരോടൊപ്പം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ നിക്ഷേപകരും വിപണിയിലെ ഇടപെടൽ തുടർന്നതോടെ എട്ടാമത്തെ ദിവസമാണ് വിപണി കുതിക്കുന്നത്.

390 പോയന്റ് നേട്ടത്തോടെയാണ് സെൻസെക്‌സിൽ വ്യാപാരം ആരംഭിച്ചത്. 62,156ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 18,600 കടക്കുകയുംചെയ്തു. 101 പോയന്റാണ് നിഫ്റ്റിയിലെ നേട്ടം. ഐആർസിടിസിയുടെ വിപണിമൂല്യം ഒരു ലക്ഷംകോടി പിന്നിട്ടു. ഓഹരി വില ഏഴുശതമാനം ഉയർന്ന് 6,332 നിലവാരത്തിലെത്തി. ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിന്റെ ഓഹരി വിലയാകട്ടെ 15ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് ഭേദിച്ച് 916 നിലവാരത്തിലുമെത്തി.

സെൻസെക്‌സ് സൂചികയിൽ എൽആൻഡ്ടി മൂന്നുശതമാനംനേട്ടത്തിലാണ്. ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ 1.5ശതമാനംവീതവും ഉയർന്നു. അതേസമയം, ഐടിസി, അൾട്രടെക് സിമെന്റ്‌സ്, ടൈറ്റൻ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, പവർ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button