ആഴ്ചയുടെ ആദ്യദിനത്തിൽ സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യാപാര നേട്ടത്തിൽ. ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. തലക്കെട്ട് സൂചികകളിൽ, ബിഎസ്ഇ സെൻസെക്സ് ആദ്യമായി 52,000 കടന്നു. സെൻസെക്സിൽ ഇതുവരെ 524.61 പോയിന്റിന്റെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.
വിശാലമായ നിഫ്റ്റി 50 സൂചിക 15,300 ന് മുകളിലാണ്. 138.80 പോയിന്റിന്റെ ഉയർച്ചയാണ് നിഫ്റ്റിയിൽ ഉണ്ടായിരിക്കുന്നത്. ഇൻഡസ് ഇൻഡ് ബാങ്ക് ബാങ്കാണ് (2 ശതമാനം വർധന) സെൻസെക്സിലെ മികച്ച മുന്നേറ്റം നടത്തിയ ഓഹരി.
ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തരസൂചികകളിലും പ്രതിഫലിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ടൈറ്റാൻ, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയുടെ നേതൃത്വത്തിൽ നിഫ്റ്റി മേഖലാ സൂചികകൾ 1.7 ശതമാനം നേട്ടത്തിലാണ്.
അതേസമയം 367 ഓഹരികൾക്ക് നഷ്ടമുണ്ടായി. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഒൻജിസി തുടങ്ങിയ കമ്പനികൾക്കാണ് ഇന്ന് നഷ്ടമുണ്ടായിരിക്കുന്നത്.
Post Your Comments