മുംബൈ : പുതുവർഷത്തിലെ മൂന്നാം ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടം കൈവിട്ടു, വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 116 പോയിന്റ് നഷ്ടത്തിൽ 41510ലും നിഫ്റ്റി 42 പോയിന്റ് നഷ്ടത്തില്‍ 12239ലുമായിരുന്നു വ്യാപാരം. അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 733 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഒഎന്‍ജിസി, ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും .എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്,സീ എന്റര്‍ടെയന്‍മെന്റ്, ബിപിസിഎല്‍, ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
Also read : സെൻസെക്സ്-നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി പുതുവർഷത്തിലെ രണ്ടാം ദിനത്തിൽ നേട്ടത്തിൽ അവസാനിച്ചു
പുതുവർഷത്തിലെ രണ്ടാം ദിനമായ ഇന്നലെ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 320.62 പോയന്റ് ഉയര്‍ന്ന് 41626.64ലും,നിഫ്റ്റി 99.70 പോയിന്റ് ഉയർന്ന് 2,282.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1722 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 70 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 167 കമ്പനികളുടെ ഓഹരികൾ മാറ്റമില്ല.
Post Your Comments