മുംബൈ : ഓഹരി വിപണിയിൽ കനത്ത ഇടിവ്. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം തന്നെ അവസാനിച്ചു. സെന്‍സെക്സ് 769 പോയിന്റ് താഴ്ന്നു, 36,562ലും നിഫ്റ്റി 1.5 ശതമാനം താഴ്ന്ന് 10,797ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് സൂചികയിൽ രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ബാങ്കിങ് ഓഹരികളാണ് കനത്ത നഷ്ടം ഏറ്റുവാങ്ങിയത്.
Also read : ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ
പിഎന്‍ബിയുടെ ഓഹരി വില 8 ശതമാനവും ഐസിഐസിഐ ബാങ്കിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും 4 ശതമാനവും എസ്ബിഐയുടെ രണ്ടുശതമാനവും താഴ്ന്നപ്പോൾ . പൊതുമേഖല ബാങ്ക് സൂചിക 4 ശതമാനത്തോളം നഷ്ടം നേരിട്ടു. ഒഎന്‍ജിസി പ്ലാന്റിലുണ്ടായ തീപ്പിടുത്തവും ഓഹരി വിലയില്‍ മൂന്ന് ശതമാനമാനം നഷ്ടമുണ്ടാക്കാൻ കാരണമായി. അതോടൊപ്പം ഓട്ടോ ഓഹരികളായ ടാറ്റ മോ്ട്ടോഴ്സും ഐഷര്‍ മോട്ടോഴ്സും മൂന്നുശതമാനവും താഴ്ന്നു.
Post Your Comments