KasargodLatest NewsKeralaNattuvarthaNews

ഗേ വിവാഹത്തിന് ആശംസ: പോസ്റ്റ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അറിയാതെ, ഇന്ന് വധുവരന്‍മാരുടെ ചിത്രവുമായി പുതിയ പോസ്റ്റ്

കാസര്‍ഗോഡ്: ഇരട്ട സഹോദരന്‍മാരുടെ വിവാഹത്തില്‍ പങ്കെടുത്ത് ആശംസ അറിയിച്ചുകൊണ്ടുള്ള ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ അറിവില്ലാതെയെന്ന് വിശദീകരണം. ‘എംപി യുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിന്‍വലിച്ചിരുന്നു, ഇതില്‍ ക്ഷുഭിതനായ അദ്ദേഹം നല്‍കിയ ശക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വധു വരന്മാരുടെ അടക്കം മുഴുവന്‍ ഫോട്ടോയും ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു’- എന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. വധുവരന്‍മാര്‍ ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രം പുതിയ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഫേസ്ബുക്ക് പേജിലെ പുതിയ പോസ്റ്റിന്റെ പൂർണ്ണരൂപം;

നവരാത്രിക്ക് പൂജവെച്ചത് ഹോമമാണെന്ന് മേയറുടെ വ്യാജ പ്രചാരണം: എതിർപ്പുമായി സമരം ചെയ്യുന്ന കൗൺസിലർമാർ

മഞ്ചേശ്വരം മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ സിനാന്‍ ജ്യേഷ്ഠന്‍ ഷഫീഖ് എന്നീ സഹോദരങ്ങളുടെ വിവാഹ പരിപാടികളില്‍ പങ്കെടുത്തു

[ബഹുമാനപ്പെട്ട എംപി യുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിന്‍വലിച്ചിരുന്നു, ഇതില്‍ ക്ഷുഭിതനായ അദ്ദേഹം നല്‍കിയ ശക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വധു വരന്മാരുടെ അടക്കം മുഴുവന്‍ ഫോട്ടോയും ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു.

അതേസമയം വിവാഹാശംസ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെ ട്രോളുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച്‌ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി രംഗത്തെത്തിയിരുന്നു. വിമര്‍ശിക്കുന്നവര്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണെന്നും മുസ്ലിം വിവാഹത്തേക്കുറിച്ച്‌ ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button