Latest NewsKeralaNews

ശുചീകരണ തൊഴിലാളികളില്‍ നിന്നും 56.23 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി : ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധം

തിരുവനന്തപുരം: ശുചീകരണ തൊഴിലാളികളില്‍ നിന്നും 56.23 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയായ എയര്‍ ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരാണ് ഇവര്‍. ഞായറാഴ്ച രാവിലെ 8.25 ന് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൃത്തിയാക്കി പുറത്തിറങ്ങിയ ഇവരുടെ കൈവശമുണ്ടായിരുന്ന ചവറ്റുകുട്ടയില്‍ എക്‌സറേ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

Read Also :കൊച്ചി മയക്കുമരുന്ന് കേസ്, പ്രതികളില്‍ നിന്ന് നിര്‍ണായക വിവരം : കോടികള്‍ ഇറക്കിയവരെ തേടി അന്വേഷണ സംഘം

വിമാനത്തിലെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണം ശൗചാലയത്തില്‍ ഉണ്ടെന്ന വിവരം ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും തൊഴിലാളികളില്‍ ഒരാള്‍ക്ക് സ്വര്‍ണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കറുത്ത ടേപ്പുപയോഗിച്ച് പൊതിഞ്ഞനിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. തൊഴിലാളികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇവരുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ അടക്കമുള്ളവ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button