Latest NewsKeralaCinemaMollywoodNewsEntertainment

ഇർഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയിൽ പ്രതിഷേധിക്കുന്നു: പരസ്യ വിമര്‍ശനവുമായി സംവിധായകൻ

ജൂറി ദയവായി 'ആണ്ടാള്‍' കണ്ട് വിലയിരുത്തൂ എന്ന് ആവശ്യപ്പെടുകയാണ് അരുണ്‍

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയും നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച സിനിമയായും പ്രഖ്യാപിക്കപ്പെട്ടു. നടി സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അൻപത്തിയൊന്നാമത് ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ നിര്‍ണ്ണയിച്ചത്. എന്നാൽ ഇപ്പോഴിതാ അവാർഡ് ജൂറിക്കെതിരെ പരസ്യ വിമര്‍ശനവുമായി ഇടത് യുവജന നേതാവും സിനിമാ സംവിധായകനുമായ എന്‍. അരുണ്‍ രംഗത്ത്.

മികച്ച കലാമൂല്യമുള്ള സിനിമയായ ആണ്ടാളിനെയും സിനിമയില്‍ മുഖ്യകഥാപാത്രമായ ഇരുളപ്പനെ മികവാര്‍ന്ന നിലയില്‍ അവതരിപ്പിച്ച നടന്‍ ഇര്‍ഷാദ് അലിയെയും ഒരു പ്രത്യേക പരാമര്‍ശം പോലും നല്‍കാതെ അവഗണിച്ചിരിക്കുകയാണ് ജൂറി എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അരുണിന്റെ വിമർശനം. ജൂറി ദയവായി ‘ആണ്ടാള്‍’ കണ്ട് വിലയിരുത്തൂ എന്ന് ആവശ്യപ്പെടുകയാണ് അരുണ്‍. 2018 ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ‘കാന്തന്‍’ സംവിധാനം ചെയ്തത് ഷെരീഫ് ഈസ ഒരുക്കിയ സിനിമയാണ് ‘ആണ്ടാള്‍’. പ്രമോദ് കൂവേരിയാണ് രചന.

read also: ഒരു പെൺകുട്ടിയെയും, മറ്റൊരു വീട്ടിൽ ജീവിക്കാനായി മാത്രം വളർത്തരുത്: സ്റ്റാർ മാജിക് ഷോയ്ക്ക് എതിരെ പരാതി

അരുണിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇര്‍ഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയില്‍ പ്രതിഷേധിക്കുന്നു. മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം സെന്‍സര്‍ ചെയ്ത #ആണ്ടാള്‍ എന്ന കലാമൂല്യമുള്ള സിനിമയെയും ചിത്രത്തില്‍ #ഇരുളപ്പനായി മികച്ച അഭിനയം കാഴ്ചവച്ച #ഇര്‍ഷാദ് അലിയെയും പരിപൂര്‍ണ്ണമായി അവഗണിച്ച ചലച്ചിത്ര ജൂറി നിലപാടില്‍ പ്രതിഷേധിക്കുന്നു.

ഒരു പ്രത്യേക പരാമര്‍ശം പോലും അര്‍ഹിക്കാത്ത സിനിമയായാണ് #ആണ്ടാളിനെ ജൂറി വിലയിരിത്തിയിരിക്കുന്നത് എന്നതില്‍ അദ്ഭുതം തോന്നുന്നു.

ജൂറി ഇനിയെങ്കിലും #ആണ്ടാള്‍ ഒന്നു കാണാന്‍ തയ്യാറാകണം ആ സിനിമയെയും അതില്‍ അയത്ന ലളിതമായി #ഇരുളപ്പനായി പരകായപ്രവേശം ചെയ്ത ഇര്‍ഷാദ് അലി എന്ന നടന്‍്റെ അഭിനയവും വിലയിരുത്തണം എന്നൊരു അഭ്യര്‍ത്ഥനയാണ് ജൂറി യോടുള്ളത് .
1800കളില്‍ തോട്ടം തൊഴിലാളികളായി ബ്രീട്ടീഷുകാര്‍ തമിഴരെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരുന്നു. 1964ല്‍ ഒപ്പിട്ടിരുന്ന ശാസ്ത്രി-സിരിമാവോ ഒപ്പിട്ട ഉടമ്ബടി പ്രകാരം ഇവരുടെ മൂന്ന് തലമുറക്ക് ശേഷം കൈമാറുകയും ചെയ്തു. ഇതോടെ അവരെ കൂട്ടത്തോടെ കേരളത്തിലെ നെല്ലിയാമ്ബതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും പുനരധിവസിപ്പിക്കുകയായിരുന്നു. ഇവര്‍ അവിടെ കാടിനോടും പ്രതികൂല ജീവിത ആവാസ വ്യവസ്ഥകളോടും പൊരുതി അതിജീവിച്ചു. സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്.
#ജൂറിയോട് ഒരു അഭ്യര്‍ത്ഥന മാത്രം
ദയവായി ആണ്ടാള്‍ കാണൂ…..
എന്നിട്ട് വിലയിരുത്തു……..
ഇത്തരം സിനിമകള്‍ എടുക്കുന്നത് കച്ചവടത്തിനല്ല , നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടിയാണ്.
അവര്‍ക്കല്ലേ പ്രോത്സാഹനങ്ങള്‍ നല്‍കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button