KeralaLatest NewsNews

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍ പ്രിഥ്വി രാജ്: ആട് ജീവിതം 9 പുരസ്‌കാരങ്ങള്‍ നേടി

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആട് ജീവിതം 9 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തില്‍ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാന്‍ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങള്‍ വളരെ വലുതായിരുന്നു.

Read Also: പ്രകൃതിദുരന്തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പ്രതിരോധം, കരുത്താകാന്‍ ഇഒഎസ്-08 സാറ്റ്ലൈറ്റ്

ആടുജീവിതം നേടിയ അവാര്‍ഡുകള്‍ ഇങ്ങനെ

മികച്ച നടന്‍- പൃഥ്വിരാജ്, മികച്ച സംവിധായകന്‍- ബ്ലെസി, മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്
മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍
മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം, മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആര്‍ ഗോകുല്‍.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്. 2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

 

2018, ആടുജീവിതം, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് ഉള്‍പ്പെടെ ഒരു ഡസനിലേറെ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ പരിഗണിക്കപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ 150 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. രണ്ടാംഘട്ടത്തില്‍ അത് 38 ആയി ചുരുങ്ങി. പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട പല ചിത്രങ്ങളും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

നവാഗതരുടെ 22 ചിത്രങ്ങള്‍ മത്സരത്തിന് എത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്‌കാരം നിര്‍ണയിച്ചത്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ രണ്ട് സ്റ്റുഡിയോകളിലാണ് ഇത്തവണയും പുരസ്‌കാരനിര്‍ണയം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button