തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ താന്‍ പറഞ്ഞതില്‍ യാതൊരു സ്ത്രീവിരുദ്ധതയും കാണുന്നില്ലെന്ന് ന്യായീകരിച്ച് അലന്‍സിയര്‍ രംഗത്ത് എത്തി.
‘പുരുഷന് ഒരു ശരീരം ഉണ്ടെന്നും ഒരു ജീവിതം ഉണ്ടെന്നും സ്ത്രീകളും മനസിലാക്കണം. സ്ത്രീയുടെ നഗ്ന ശരീരം മാത്രം വീട്ടില്‍ കൊണ്ടുവെയ്ക്കുക എന്നല്ല അവാര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്’ അലന്‍സിയര്‍ പറഞ്ഞു.
ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍ രൂപത്തിലുള്ള പ്രതിമ നല്‍കി അപമാനിക്കരുതെന്ന് അലന്‍സിയര്‍ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പറഞ്ഞിരുന്നു. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്റെ വിവാദ പരാമര്‍ശം.
Post Your Comments