KeralaLatest NewsNews

അരുണിന്റെ മരണത്തില്‍ ദുരൂഹത, ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച യുവാവിന്റെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തു

പത്തനംതിട്ട: യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തി. പത്തനംതിട്ട സ്വദേശിയായ അരുണ്‍ ബാബുവിനെ (28) ബെംഗളൂരുവിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Read Also: കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

കുടുംബത്തിന്റെ പരാതിയില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ബെംഗളൂരു ഹസലുരുവിലെ താമസസ്ഥലത്താണ് അരുണ്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹിതനാണെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണം കുറച്ചു ദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം. ബെംഗളുരൂ സ്വദേശിനിയാണ് അരുണിന്റെ ഭാര്യ. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടെന്നും ദുരൂഹത നീങ്ങാന്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

ഭാര്യ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ചില ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ അരുണ്‍ ബാബുവിന്റെ മൃതദേഹം വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു.

അതേസമയം, മരണത്തില്‍ അസ്വാഭാവിക മരണത്തിന് കൊടുമണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button