സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നവർ ധാരാളമാണ്. പ്രതിസന്ധികളിൽ ആത്മഹത്യ ചെയ്യാതെ ജീവിത വിജയം നേടിയ കഥ പങ്കുവയ്ക്കുകയാണ് ആയുർവേദ ഡോക്ടർ കൂടിയായ അപർണ. വേൾഡ് മലയാളി സർക്കിൾ എന്ന സമൂഹ മാധ്യമ കൂട്ടായ്മയിലാണ് അപർണ തന്റെ പോരാട്ടങ്ങളെക്കുറിച്ചു പങ്കുവച്ചത്
പോസ്റ്റ് പൂർണ രൂപം
കുഞ്ഞിനേയും കയ്യിലെടുത്തു 7 വർഷങ്ങൾക്കു മുൻപ് ഭർത്താവിന്റെ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ ഇനിയങ്ങോട്ടെന്ത് എന്ന് അറിയില്ലായിരുന്നു. ആത്മവിശ്വാസവും ആരോഗ്യവും നഷ്ട്ടപ്പെട്ട, വര്ഷങ്ങളോളം കൂട്ടിലകപ്പെട്ട എനിക്കിനി മുൻപൊട്ടൊന്നും ചെയ്യാനാവില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. അമ്മയും അച്ഛനും കട്ടക്ക് കൂടെയുണ്ടായിരുന്നു. നമ്മുടെ സമൂഹത്തിൽ ഭർതൃവീട്ടിൽ നിന്നും ജീവൻപോകാതെ രക്ഷപ്പെടാനുള്ള ധൈര്യമൊന്നും വേണ്ട പഠിച്ച തൊഴിൽ വൃത്തിയായി ചെയ്യാനെന്നു സുഹൃത്തുക്കളും ഓർമിപ്പിച്ചു.
read also: സ്വവർഗാനുരാഗത്തെ ഭയക്കുന്ന മലയാളികളും മലയാള സിനിമയും
അങ്ങനെ ചിങ്ങമാസം ഒന്നാംതീയതി സൗപർണിക ആയുർവേദ എന്നപേരിൽ ഒരു കുഞ്ഞു ക്ലിനിക് ഞാൻ മഞ്ചേരിയിൽ(നറുകര) തുടങ്ങി. അവിടന്നങ്ങോട്ട് പതുക്കെപ്പതുക്കെ മുന്നോട്ടു നടക്കാൻ തുടങ്ങി.
Souparnika Wellnessഎന്ന കൂട്ടായ്മായിലെ പതിനായിരത്തിൽ പരം ആളുകളും, ക്ലിനിക്കും, രോഗികളും ഒക്കെ ആയി ഞാൻ ഇന്ന് ഇവിടെ എത്തിനിൽക്കുന്നു.
എങ്കിലും ഈ ആറു വർഷംകൊണ്ട് ഞാൻ നേടിയതെന്താണെന്നു ചോദിച്ചാൽ അത് ആത്മവിശ്വാസമാണ്. അവനവനെ സന്തോഷമാക്കിവെക്കാനുള്ള ആത്മവിശ്വാസം. കരയാന്പോലും കഴിയാത്ത, ആളുകളോട് സംസാരിക്കാൻപോലും മടിച്ചിരുന്ന എന്നെ ഇന്ന് സൗപർണിക ആയുർവേദ എന്ന എന്റെ ബ്രാൻഡും അതിന്റെ കുഞ്ഞു ബേബിയായ ലോമ ഫോർ ഹെൽത്തി ഹെയർ എന്ന ഹെയർ ഓയിലും മലയാളത്തിലെ ഏറ്റവും സർക്കുലേഷനുള്ള ദ്വൈമാസികകളിൽ ഒന്നായ വനിത വരെ കൊണ്ടെത്തിച്ചിരിക്കുയാണ്.
അതിനു വേണ്ടിവന്ന അകെ ഇൻവെസ്റ്റ്മെന്റ് മരിക്കാൻ ഞാൻ ഇല്ലെന്ന ഉറച്ച തീരുമാനം മാത്രം ആയിരുന്നു.
Post Your Comments