കൊച്ചി: ശബരിമലയുടെ ചരിത്രം അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് 24 ന്യൂസിനും സഹിൻ ആന്റണിയ്ക്കുമെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശങ്കു ടി. ദാസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. സഹിന്‍ ആന്റണി അവതരിപ്പിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ സഹിന്‍ ആന്റണിയെ ചാനൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഇപ്പോഴിതാ, സഹിന്‍ ആന്റണി ചാനലിൽ നിന്നും രാജിവെച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശങ്കു ടി ദാസ് ആണ് ഇതുസംബംന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.
ചെമ്പോല വിവാദത്തിൽ കൃത്യമായ മറുപടി നൽകാതെ സഹിൻ ആന്റണിക്ക് ഒഴിയാനാവില്ലെന്നും രാജികൊണ്ട് ഒന്നും അവസാനിക്കില്ലെന്നും ശങ്കു ടി ദാസ് പറയുന്നു. ‘ഈ വിഷയത്തിൽ സഹിൻ ആന്റണിക്ക് മറുപടി പറയാതെ ഒഴിയാനാവില്ലെന്ന് ആദ്യ ദിവസമേ ഞാൻ പറഞ്ഞിരുന്നു. ആദ്യം സസ്പെൻഷൻ. പിന്നെ ചോദ്യം ചെയ്യൽ. ഇപ്പോൾ രാജിയും. ഇതോണ്ടും തീരുന്നില്ല. അയ്യപ്പനാണെന്റെ ഉറപ്പ്’, ശങ്കു ടി ദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.
2018 ഡിസംബര്‍ 10ന് സഹില്‍ ആന്റണി നല്‍കിയ വാര്‍ത്തക്കെതിരെയാണ് ശങ്കു ടി ദാസ് നേരത്തെ പരാതി നൽകിയയത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് 400 വര്‍ഷം പഴക്കമുള്ള ആധികാരിക രേഖ എന്നവകാശപ്പെട്ടാണ് പന്തളം കൊട്ടാരം വക ചെമ്പോല തിട്ടൂരത്തിന്റെ മാതൃകയില്‍ വ്യാജമായി നിര്‍മ്മിച്ച കൃത്രിമ രേഖ ഉയര്‍ത്തി കാട്ടി 24 ന്യൂസ് തെറ്റായ വാര്‍ത്ത അവതരിപ്പിച്ചതെന്ന് ശങ്കു ടി ദാസിന്റെ പരാതിയിൽ പറയുന്നു.
‘മോന്‍സണ്‍ മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പ് വീരന്റെ വ്യാജ പുരാവസ്തു ശേഖരത്തിന്റെ ഭാഗമായിരുന്നു ചെമ്പോല തിട്ടൂരവും. കൊല്ലം വര്‍ഷം 843ല്‍ പുറപ്പെടുവിച്ചതും രാജ മുദ്രയുള്ളതും പ്രാചീന കോലെഴുത്ത് മലയാളത്തില്‍ ചെമ്പ് തകിടില്‍ എഴുതപ്പെട്ടതുമായ ആ രേഖ പ്രകാരം ശബരിമല ക്ഷേത്രത്തില്‍ ബ്രാഹ്മണ പൂജാരികള്‍ക്ക് യാതൊരു അധികാരവും ഇല്ലെന്ന് 24 ന്യൂസ് റിപ്പോര്‍ട്ടില്‍ ആരോപിച്ചു’, പരാതിയിൽ ചൂണ്ടിക്കാട്ടി.
Post Your Comments