മുംബൈ: ഐസിസി ടി20 ലോകകപ്പിനുശേഷം ഇന്ത്യയുടെ പരിശീലകനായി രാഹുൽ ദ്രാവിഡ് ചുമതലയേൽക്കും. രണ്ടു വർഷത്തേക്കാണ് ദ്രാവിഡിന്റെ നിയമനം. നിലവിലെ പരിശീലകൻ രവി ശാസ്ത്രിയ്ക്ക് നൽകിയതിനേക്കാൾ ഇരട്ടിയിലേറെ ശമ്പളമാണ് രാഹുൽ ദ്രാവിഡിന് ബിസിസിഐ ഓഫർ ചെയ്തിരിക്കുന്നത്.
ശാസ്ത്രിയ്ക്ക് പ്രതിവർഷം 5.5 കോടിയാണ് പ്രതിഫലമായി നൽകിയിരുന്നത്. ബോണസും ഇതോടൊപ്പം ഉൾപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ദ്രാവിഡിന് പ്രതിവർഷം 10 കോടി രൂപയും ബോണസുമാണ് ശമ്പളമായി ലഭിക്കുക. ലോകകപ്പിനുശേഷം രവി ശാസ്ത്രി ഉൾപ്പെടുന്ന ഇന്ത്യൻ പരിശീലക സംഘത്തിന്റെ കാലാവധി അവസാനിക്കും.
Read Also:- കോവയ്‌ക്കയുടെ ഔഷധ ഗുണങ്ങൾ!
പരാസ് മംബ്രോയാണ് ടീമിന്റെ പുതിയ ബൗളിങ് കോച്ച്. 2023 വരെയാണ് ഇന്ത്യൻ മുൻ പേസറുമായുള്ള ബിസിസിഐയുടെ കരാർ. 48 കാരനായ ദ്രാവിഡ് നിലവിൽ ബാംഗ്ലൂർ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യൻ അണ്ടർ19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്. ഇന്ത്യൻ ടീം പരിശീലകനാകുന്നതോടെ ഈ ചുമതലകൾ ദ്രാവിഡ് ഒഴിയും.
Post Your Comments