YouthLatest NewsMenNewsWomenLife Style

കോവയ്‌ക്കയുടെ ഔഷധ ഗുണങ്ങൾ!

വീടുകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് കോവയ്‌ക്ക. കോവയ്‌ക്ക നിത്യവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോര്‍, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്‌ക്ക സഹായിക്കുന്നു.

➤ ശരീരത്തിലെ മാലിന്യത്തെ ഇല്ലാതാക്കി ശരീരം സുരക്ഷിതമായി സംരക്ഷിക്കാനുള്ള കഴിവും ഇതിനുണ്ട് . കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍ സി എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

➤ പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരിയാണ് കോവയ്‌ക്ക. പ്രമേഹരോഗികള്‍ ദിവസവും കോവയ്‌ക്ക കഴിക്കുകയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.

➤ കോവയ്‌ക്ക ഉണക്കിപ്പൊടിച്ച് പത്ത് ഗ്രാം വീതം ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

➤ കോവയ്‌ക്കയുടെ ഇലയ്‌ക്കും ഔഷധ ഗുണമുണ്ട്. കോവയ്‌ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടു വെള്ളത്തില്‍ കലക്കി ദിവസവും കഴിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

Read Also:- ഐപിഎല്ലിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ല: ധോണി

➤ കോവലിന്റെ ഇല വയറിളക്കത്തിനും ഔഷധമായി ഉപയോഗിക്കാം. ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതും ശരീരത്തിന് ഉപകാരപ്രദമായതുമായ കോവയ്‌ക്ക പച്ചയായും കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button