
ദുബായ്: ഭർത്താവിന്റെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഭാര്യയ്ക്ക് 2000 ദിർഹം പിഴ. ദുബായ് മിസ്ഡ്മെനർ കോടതിയാണ് യുവതിയ്ക്ക് പിഴ ചുമത്തിയത്. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ഭർത്താവിന്റെ ചിത്രങ്ങളും ഇരുവരും തമ്മിലുള്ള ഫോൺ സന്ദേശങ്ങളും യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതായാണ് ഭർത്താവിന്റെ പരാതി. ഭാര്യ തന്റെ സ്വകാര്യത ലംഘിച്ചുവെന്നാണ് ഭർത്താവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവ് ദുബായ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഭാര്യ ഭർത്താവിന്റെ ചിത്രങ്ങളും ചാറ്റുകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്നാണ് കോടതി ഭാര്യയ്ക്ക് 2000 ദിർഹം പിഴ ചുമത്തിയത്.
Read Also: ബംഗ്ലാദേശില്‍ രണ്ടു സന്യാസിമാരെ കൊലപ്പെടുത്തി: ഹിന്ദുക്കൾക്ക് നേരെയുള്ള കലാപം തുടരുന്നു
Post Your Comments