Latest NewsNewsInternational

ബിൽഗേറ്റ്സിൻറെ മകൾ ഇസ്‌ലാം മതം സ്വീകരിച്ച് രണ്ടാം വിവാഹം നടത്തി: വിവാഹം നടന്നത് ഇസ്‌ലാമിക ആചാരമനുസരിച്ച്

മൈക്രോസോഫ്റ്റിന്റെ അനന്തരാവകാശിയായ ജെന്നിഫര്‍ ഗേയ്റ്റ്സ് വിവാഹിതയായി. രണ്ടാം വിവാഹമായിരുന്നു. 30 കാരനായനായേല്‍ നാസ്സര്‍ ആണ് വരന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് ന്യുയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്ച വൈകിട്ട് ഇസ്‌ലാം മതാചാരപ്രകാരം ചടങ്ങുകൾ നടത്തി വിവാഹിതരായി. അതിനു ശേഷമായിരുന്നു ശനിയാഴ്‌ച്ചയിലെ പൊതു ചടങ്ങുകള്‍. ഏകദേശം 300-ല്‍ അധികം അതിഥികള്‍ ഇതില്‍ പങ്കെടുത്തതായി വിവിധ മാധ്യമങ്ങള്‍ പറയുന്നു.

Also Read:തെറ്റായ വഴി ഉപേക്ഷിക്കുന്നു, ഇനി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കു​​​വേ​​​ണ്ടി ജീവിക്കും: ആര്യൻ ഖാൻ

അടുത്തിടെ വിവാഹമോചിതരായ പിതാവ് ബില്‍ ഗെയ്റ്റ്സും അമ്മ മെലിന്‍ഡ ഗെയ്റ്റ്സും വിവാഹ ചടങ്ങില്‍ മകള്‍ക്കൊപ്പമുണ്ടായിരുന്നു.ക്രോപ്പ് ചെയ്ത ജാക്കറ്റിനൊപ്പം വെളുത്ത വസ്ത്രത്തിൽ ജെന്നിഫർ മനോഹരമായി കാണപ്പെട്ടു. റിപ്പോർട്ടുകൾ അനുസരിച്ച്, വിവാഹത്തിന് ഗേറ്റ്സ് കുടുംബത്തിന് കുറഞ്ഞത് 2 മില്യൺ ഡോളർ ചിലവാകും. നീണ്ട 27 വര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വേര്‍പിരിഞ്ഞ ബില്‍ ഗെയ്റ്റ്സും മെലിന്‍ഡയും ചടങ്ങിൽ തിളങ്ങി.

ജെന്നിഫറിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ജനുവരിയിൽ നടന്നിരുന്നു. നയലിനെ വിവാഹം ചെയ്യാൻ ജെന്നിഫർ ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. രണ്ടുപേരും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി – ജെന്നിഫർ ഹ്യൂമൻ ബയോളജിയിൽ ബിരുദവും നയേൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും നേടി – ഇരുവരും സമർത്ഥരായ കുതിരസവാരികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button