ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള മുസ്ലിം കലാപാഹ്വാനങ്ങൾ കെട്ടടങ്ങുന്നില്ല. ദുര്‍ഗപൂജ ആഘോഷങ്ങള്‍ക്കിടെ നടന്ന ആക്രമണത്തിൽ രണ്ടു സന്യാസിമാർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം ആറായി. രാജ്യത്ത് ഹിന്ദുക്ഷേത്രങ്ങള്‍ക്കും ദുര്‍ഗപൂജ ആഘോഷങ്ങള്‍ക്കുമെതിരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചു.
Also Read:ആരോഗ്യമേഖലയിൽ വൻ കുതിപ്പുമായി യുപി: ഏഴ് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
അക്രമസംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ മറുപടി. ദുര്‍ഗപൂജക്കായി നടത്തിയ ക്രമീകരണങ്ങള്‍ ജനക്കൂട്ടം നശിപ്പിക്കുന്നതും ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നിരവധി ഹിന്ദുക്കളാണ് ഭൂരിപക്ഷ മേഖലകളിൽ വച്ച് കൊല്ലപ്പെടുന്നത്. ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് വിമർശനം ഉയരുന്നത്.
Post Your Comments