ThiruvananthapuramNattuvarthaKeralaNews

ട്രാഫിക് എസ്ഐ ഓടിച്ച കാർ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു: എസ് ഐ മദ്യലഹരിയിലെന്ന് ആരോപണം

തിരുവനന്തപുരം: പട്ടം പൊട്ടക്കുഴിയില്‍ ട്രാഫിക് എസ് ഐ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട്, റോഡരികിലിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. കാറോടിച്ചിരുന്ന ട്രാഫിക് എസ് ഐ അനില്‍കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഞായറാഴ്ച് രാത്രി എട്ടരയോടെ നടന്ന സംഭവത്തിൽ. ട്രാഫിക് എസ് ഐ അനില്‍കുമാര്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടായഉടൻ തന്നെ പോലീസെത്തി കാര്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കി. നാട്ടുകാരുടെ പ്രതിഷേധത്തിനിടയില്‍ അനില്‍കുമാറിനെ വൈദ്യപരിശോധനക്കെന്ന പേരില്‍ പോലീസ് ഉടന്‍ ജീപ്പില്‍ കയറ്റി കൊണ്ടുപോക്കുകയായിരുന്നു.

ഇടുക്കി, ഇടമലയാര്‍, ഡാമുകള്‍ ഉടന്‍ തുറക്കില്ല:ജലനിരപ്പ് നിയന്ത്രണവിധേയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തല്‍

അതേസമയം, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. അനില്‍കുമാറിനെ വൈദ്യപരിശോധക്ക് വിധേയനാക്കിയെന്നും, തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button