Latest NewsKeralaYouthNewsWomenLife Style

ഇവര്‍ക്കു നാണമില്ലേ ഇങ്ങനെ മീന്‍ കച്ചവടം ചെയ്തു നടക്കാന്‍ എന്നു ചോദിക്കുന്നവർ അറിയാൻ, യുവതിയുടെ കുറിപ്പ് വൈറൽ

പഠിക്കുമ്ബോഴും NCC ക്കു പോകുമ്ബോഴും പോലീസ് അതു മാത്രായിരുന്നു മനസില്‍

തന്റെ തൊഴിലിടങ്ങളെക്കുറിച്ചു തുറന്നു പറയുന്ന ജോബ് ചലഞ്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പലരും അഭിമാനത്തോടെ തന്നെ തങ്ങളുടെ ജോലിയെ കുറിച്ച്‌ തുറന്ന് പറയുന്നുണ്ട്. മിധു സിജോയ് ചാലക്കല്‍ എന്ന യുവതി തന്റെ ജോലിയെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതമാര്‍ഗമായ മീന്‍ വില്‍പനയെ കുറിച്ച്‌ വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലാണ് യുവതി പങ്കുവെച്ചിരിക്കുന്നത്.

മിധുവിന്റെ കുറിപ്പ് പൂർണ്ണ രൂപം

മൂന്ന് ആഴ്ച ആവുന്നു ഞാന്‍ മീന്‍ കച്ചവടം തുടങ്ങിയിട്ട്. ഇപ്പൊ അതാണെന്റെ വര്‍ക്ക്. ഈ ഗ്രൂപ്പില്‍ ഇന്‍ട്രോ ഒന്നും ഇട്ടിട്ടില്ല. എല്ലാവരുടെയും അനുഭവകളും ജീവിതവും വായിക്കുമ്ബോള്‍ എഴുതണമെന്ന് തോന്നും. ഒരുപാട് ഉണ്ടു പറയാന്‍. മീന്‍ കച്ചവടം കൊണ്ടു ജീവിക്കാന്‍ തുടങ്ങിയിട്ട് 3 വര്‍ഷം ആയി. എന്റെ husband sijoy ( ഈ ഗ്രൂപ്പില്‍ ഇന്‍ട്രോ ഇട്ടിട്ടുണ്ട് ) ടുവീലറില്‍ വൈപ്പിന്‍ കച്ചവടം ചെയ്യുന്നു. ഇടയ്ക്ക് കടലില്‍ പണിക്കും പോകും. കച്ചവടം തുടങ്ങിയ കാലം മുതല്‍ എഴുപുന്നയില്‍ (ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ നാട്ടില്‍ (ആലപ്പുഴ )) ഒരു മീന്‍ തട്ട് കച്ചവടം തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായിയുന്നു. അതങ്ങു തുടങ്ങി. നല്ല പ്രതികരണം ആണ്.ഞാന്‍ എഴുപുന്ന വിപഞ്ചിക സ്റ്റോപ്പിലും husband കുമ്ബളങ്ങിയിലും ചെയ്യുന്നു ? ഞാനും എന്റെ സിജോട്ടനും (hus) മഹാരാജാസില്‍ നിന്നും ഡിഗ്രി കഴിഞ്ഞ് ഇറങ്ങിയതാണ്. സിജോട്ടന്‍ BA islamic history യും ഞാന്‍ BCom ഉം. BCom കഴിഞ്ഞു ഡിസ്റ്റന്‍സ് ആയി MCom ഫിനാന്‍സും. ഇവര്‍ക്കു നാണമില്ലേ ഇങ്ങനെ മീന്‍ കച്ചവടം ചെയ്തു നടക്കാന്‍ എന്നു ചോദിക്കുന്നുണ്ട് ആളുകള്‍. എന്നാല്‍ ഞങ്ങളുടെ അഭിപ്രയത്തില്‍ നല്ല ഒരു ബിസിനസ് ആണ് ഞങ്ങള്‍ ചെയ്യുന്നത്. നമുക്ക് available ആയ ഒരു ഉത്പാന്നം ന്യായമായ വിലയ്ക്കു കച്ചവടം ചെയ്യുന്നു. നമ്മുടെ സമയവും നമ്മുടെ തീരുമാനങ്ങളും ആരെയും പേടിക്കാതെ ആരുടേയും order അനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ട. ഞാനും സിജോട്ടനും കുറെ pvt ltd കമ്ബനികളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ടര്‍ജറ്റ് പ്രഷറും കുഞ്ഞിന് ഒരു അസുഖം വന്നാല്‍ ലീവ് കിട്ടാനുള്ള ബുദ്ധിമുട്ട് അങ്ങനെ ഒരുപാട് മാനസികപ്രശ്‌നങള്‍ അനുഭവിച്ചിട്ടുമുണ്ട്. ഇപ്പൊ happy. കുറെ freetime കിട്ടുന്നുണ്ട് കുട്ടികളുമായി spend ചെയ്യാനും, പഠിക്കാനും ??

പഠിക്കാനെന്നു പറഞ്ഞത്, തിരിച്ചറിവായാല്‍ കാലം മുതല്‍ ഒരു പോലീസുകാരി ആകണം എന്നായിരുന്നു എന്റെ സ്വപ്നം. അതിനു വേണ്ടി കഷ്ട്ടപ്പെട്ടു. ചെറിയ ക്ലാസ്സ് മുതല്‍ സ്‌പോര്‍ട്‌സിനോട് ഇഷ്ടമായിരുന്നു. 7th std ല്‍ വച്ചു സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കാനുള്ള സെലെക്ഷന്‍ കിട്ടി. തിരുവനന്തപുരത്ത് ക്യാമ്ബ് ഒക്കെ കഴിഞ്ഞു. പക്ഷെ അതൊക്കെ അഴിമതിയില്‍ മുങ്ങി. Next year സെലെക്ഷന്‍ നടത്തിയപ്പോള്‍ ക്യാമ്ബ് കഴിഞ്ഞ ഞങ്ങള്‍ കുറെ പേരോട് ഞങ്ങളുടെ ജെഴ്‌സി ഇട്ടു സെലെക്ഷന്‍ നടക്കുന്ന സ്ഥലത്ത് വരാന്‍ പറഞ്ഞു. ചെന്നു വീണ്ടും പങ്കെടുത്തു. ഞങ്ങളുടെ parents മന്ത്രിയെ കണ്ടു ചോദിച്ചപ്പോള്‍ പറയുവാ. നിങ്ങളെ വെറുതെ വിളിച്ചതാണ് പുതിയ കുട്ടികളെ ജേഴ്സി യൊക്കെ കാണിക്കാനാണ്. ഇവര്‍ എല്ലാവരും സെലക്‌ട് ആണ്.അതു വിശ്വസിച്ചു പൊന്നു. പിന്നെ ഒന്നും നടന്നില്ല. ഒരുതവണ അന്വേഷിച്ചപ്പോള്‍ ഒരാള്‍ ആരെങ്കിലും വരാതിരുന്നാല്‍ എനിക്ക് സെലെക്ഷന്‍ കിട്ടുമെന്നു. അന്ന് ക്യാമ്ബില്‍ മൂന്നോ നാലോ സ്ഥാനത്തു ഉണ്ടായിരുന്ന ഞാന്‍ ആണ്.
സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സെലെക്ഷന്‍ കിട്ടുമെന്ന് കരുതി 8th std ല്‍ NCC ക്ക് ചേര്‍ന്നില്ലാരുന്നു. പിന്നെ sir ന്റടുത്തു കാര്യങ്ങള്‍ പറഞ്ഞു 9th ല്‍ വച്ചു NCC ചേരുന്നു. അതും ഹുദഹവാ ?? രണ്ടു ദിവസം അസുഖം ആയതു കൊണ്ടു സ്‌കൂളില്‍ പോയില്ല. 3rd day ട്യൂഷന് പോകാതെ നേരത്തെ സ്‌കൂളില്‍ ചെന്നപ്പോള്‍ cadets എല്ലാവരും യൂണിഫോമില്‍ A Certificate എക്‌സാം എഴുതാന്‍ പോകുന്നു. എന്തു ചെയ്യണമെന്ന് എനിക്ക് അറിയണ്ടായി. Sir പറഞ്ഞു വീടിനടുത്തുള്ള ഒരു കുട്ടിയോട് പറയാന്‍ ഏല്പിച്ചിരുന്നെന്ന്. അതു അവിടെ കഴിഞ്ഞു.

read also: താന്‍ മുഴുവൻ സമയ നേതാവ്: പാര്‍ട്ടിക്ക് ആവശ്യം ഐക്യം, സ്വയം ആത്മനിയന്ത്രണവും അച്ചടക്കവും ആവശ്യം- സോണിയ ഗാന്ധി

പ്ലസ് 2 ഡിസ്റ്റിംഗ്ഷനോടെ പാസ്സ് ആയി മഹാരാജാസില്‍ ഡിഗ്രി. അതും ഒരു സംഭവം. ഡിഗ്രിക്ക് ബികോം നും ഇക്കണോമിക്‌സിനും hindi ക്കും apply ചെയ്ത എനിക്ക് ബികോംമിന്റെ AD card മാത്രം വന്നില്ല. എന്നേലും മാര്‍ക്ക് കുറവുള്ള ഫ്രണ്ടിന് വന്നു. രണ്ടിന്റെയും ഇന്റര്‍വ്യൂ ഒരു ദിവസം ആയതു കൊണ്ടു ഇക്കോമിക്‌സിന്റെ card മായി ഞാനും അമ്മയും എന്റെ ഒരു കസില്‍ ചേച്ചി വിനീത യും കൂടി കോളേജില്‍ പോയി. അവിടെ സ്‌കൂളില്‍ എന്നെ കമ്ബ്യൂട്ടര്‍ പഠിപ്പിച്ച സാബു sir ജോലി കിട്ടി ഓഫീസില്‍ ഉണ്ടായിരുന്നു. Sir Short list മാര്‍ക്ക് ഇടുന്ന നോക്കി calculate ചെയ്തു . എന്നേലും കുറവ് മാര്‍ക്കുള്ളവര്‍ Bcom ലിസ്റ്റില്‍. ചേച്ചി ഡിഗ്രി rank ഹോള്‍ഡറും sfi യുടെ സഖാവും ആയിരുന്നു. Sfi ലെ ചേട്ടന്മാരൊക്കെ വന്നു പ്രിന്‍സിപ്പാലിനെ കണ്ടു. നോക്കിയപ്പോള്‍ എന്റെ അപ്ലിക്കേഷന്‍ Bcom ല്‍ എത്തിയിട്ടില്ല. പിന്നെ മെയിന്‍ ആപ്പിള്‍ക്കേഷന്‍ ഓഫീസില്‍ നിന്നും എടുത്ത് ഫോട്ടോസ്റ്റാറ്റ് എടുത്ത് bcom കൊണ്ടുപോയി കൊടുത്ത് വൈകിട്ട് 5 മണിയോടെ അഡ്മിഷന്‍ കിട്ടി.

ചേച്ചി ഇല്ലാരുന്നെങ്കില്‍ അതും NCC A certificate വഴുതാന്‍ പറ്റാത്ത വിഷമം ഉള്ളില്‍ ഉണ്ടാരുന്നു. അതുകൊണ്ട് കോളേജില്‍ ചെന്നു ആദ്യം NCC ഓഫിസ് കണ്ടുപിടിച്ചു cadet ആയി. NCC ക്കാര് ക്യപെയ്‌നിന് വരുന്നതിനു മുന്നേ ഞാന്‍ NCC കാരിയായി. പിന്നെ കൂടുതല്‍ rank കിട്ടി Junior Under Officer (JUO) വരെ ആയി. 2008 ല്‍ NCC Army Wing ന്റെ top most camp ആയ Thal Sainik Camp (TSC) ല്‍ kerala & lakshadheep Directorate നെ represent ചെയ്ത ടീമില്‍ ഞാനും ഉണ്ടായിരുന്നു. കുറെ അധികം സെലെക്ഷന്‍ ക്യാമ്ബുകള്‍ക്കു ശേഷം ഡല്‍ഹി യില്‍ 1 മാസത്തോളം. എറണാകുളത്തുനിന്നു ആകെ 5 പേര്‍ക്കാണ് സെലെക്ഷന്‍ കിട്ടിയത്. മഹാരാജാസില്‍ നിന്നും ഞാന്‍ മാത്രം. അന്ന് മഹാരാജാസില്‍ NCC തുടങ്ങിയിട്ട് 10 വര്‍ഷം ആയെങ്കിലും TSC ട്രൈ ചെയ്തു ലാസ്റ്റ് വരെ എത്തുന്നത് ഞാനാണ്. My proud moment NCC Bയും C യും certificate പാസ്സ് ആയി.

ഇനിയാണ് next ട്വിസ്റ്റ്. പഠിക്കുമ്ബോഴും NCC ക്കു പോകുമ്ബോഴും പോലീസ് അതു മാത്രായിരുന്നു മനസില്‍. വനിതാപൊലീസ് psc വിളിക്കുന്നതും എനിക്ക് 18 വയസ് ആകുന്നതുംകാത്ത് ഇരുന്നു. എന്റെ അതിയായ ആഗ്രഹം കൊണ്ടാണോ എന്നറിയില്ല 19 വയസില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ pscവിളിച്ചു. എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം എന്റെ സ്വപ്നം. അതുകൊണ്ട് തന്നെ എന്റെ ക്ലാസ്സ്മേറ്റ് കിഷ്ണകുമാര്‍ എന്നോട് പറയാതെ ഓണ്‍ലൈനില്‍ ആപ്പിക്കേഷന്‍ അയച്ചു. എന്നെ വിളിച്ചു പറഞ്ഞു. ആ exam ഞാന്‍ എഴുതി. നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. 3 വര്‍ഷം കഴിഞ്ഞും short list വന്നില്ല. 2009 ല്‍ exam എഴുതിയതാണ്. ഞാന്‍ psc ഓഫീസിലേക്ക് വിളിച്ചു. അവര്‍ ഓരോന്നും പറഞ്ഞു ഫോണ്‍ വയ്ക്കും. 2012 ല്‍ വിവാഹം കഴിഞ്ഞു (??a big love story ) 1വര്‍ഷം വീണ്ടും കാത്തിരുന്നു. PSC ഓഫീസില്‍ വിളിക്കുമ്ബോള്‍ പഴയപല്ലവി തന്നെ. അമ്മയാകാനുള്ള തീരുമാനം ഞാന്‍ എടുത്തു. 2013 എന്റെ ബിലഹരിയെ ക്യാരിയിങ് ആയി. 3 months പ്രെഗ്‌നന്റ് psc short list. ഒരു പാട് സന്തോഷം. ഫിസിക്കല്‍ test short list പോലെ വയ്ക്കുമെന്ന് വിചാരിച്ചു. പക്ഷെ call letter വന്നു. അപ്പൊ എനിക്ക് 5 months ആകു. പ്രെഗ്‌നന്റ് ആയവര്‍ക്ക് ഫിസികല്‍ test മാറ്റി കിട്ടുമെന്ന് അറിഞ്ഞു അപേക്ഷയുമായി psc ഓഫീസില്‍ ഞാന്‍ പോയി. അതൊന്നും നടക്കാന്‍ സാധ്യത ഇല്ല ഒരാള്‍ക്ക് വേണ്ടി വേറെ ബോര്‍ഡ് രൂപീകരിക്കാനൊന്നും പറ്റില്ല. അപേക്ഷ വേണമെങ്കില്‍ കൊടുത്തിട്ട് പൊയ്‌ക്കോ എന്നാരുന്നു psc യുടെ മറുപടി. അപേക്ഷ കൊടുത്തു. ഫിസിക്കല്‍ test നടക്കുന്ന സ്ഥലത്തു ആ വയറും വച്ചുപോയി കൂടെ ഞങ്ങളുടെ ഒരു ചിറ്റപ്പനും ഉണ്ടായിരുന്ന Rtd. SI Remeshan (he is no more). ചിറ്റപ്പന്‍ ബോര്‍ഡ് മെമ്ബേഴ്‌സിന്റെ അടുത്ത് സംസാരിച്ചു. അവരു പറഞ്ഞു psc ഓഫീസില്‍ അപേക്ഷ വെക്കണം. ഫിസിക്കല്‍ പാസ്സ് ആയാല്‍ മാത്രമേ NCC കൊണ്ടു കാര്യമുള്ളൂഎന്നു. സിജോട്ടന്‍ ഒരു വക്കീലിനെ കണ്ടു നോക്കാം എന്നു പറഞ്ഞു. ഞാന്‍ മനസുതളര്‍ന്നു അതിനൊന്നും എനിക്ക് വയ്യാ എന്നു പറഞ്ഞു പൊന്നു. പിന്നെ വീണ്ടും പഠിക്കാനുള്ള ശ്രമങ്ങള്‍. തുടരെ എക്‌സാംമുകള്‍. എല്ലാം പരാജയപ്പെട്ടപ്പോള്‍?? അതിനൊരു ബ്രേക്ക് ഇട്ടു. Psc മാറ്റി വെച്ചു. പിന്നെ ചെറിയ ഒരു വീടൊക്കെ വെച്ചു ഒരാള്‍ കൂട്ടിയാല്‍ കൂടണ്ടായപ്പോള്‍ ബിലുമോളെ 3 വയസില്‍ daycare ല്‍ ആക്കി വീണ്ടും ഞാന്‍ ജോലിക്ക് പോയി. അങ്ങനെ ജീവിതം ഹാപ്പിയായി 5yrs കഴിഞ്ഞു ഒരു പൊന്നുമോളു കൂടി വന്നു നൈല്‍ ?? അയാള്‍ക്ക് ഇപ്പൊ 3 വയസ് ആയി. Life happy.

എന്നും എന്റെ മനസില്‍ മങ്ങാതെ ഒരു സ്വപ്നം മാത്രമേ ഉള്ളു. ഇപ്പൊ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഇനി എന്റെ മുന്നില്‍ 5 വര്‍ഷം കൂടി ഉണ്ടു. പഠിക്കാനും. ചെറുതായൊന്നു നഷ്ടപ്പെട്ടു പോയ ഫിറ്റ്‌നസ് വീണ്ടെടുക്കാനും (രണ്ടു സിസേറിയന്‍ കഴിഞ്ഞേ ). ഞങ്ങള്‍ 1 month ആയി എഴുപുന്നയിലേക്ക് ഷിഫ്റ്റ് ആയി. ഇവിടെ അച്ഛനും അമ്മയും ഒറ്റക്കാണ്. എനിക്ക് ഹാപ്പിയായി പഠിക്കാന്‍ പറ്റുന്നുണ്ട്. വൈകിട്ട് 4 to 7 മീന്‍ കച്ചവടം ചെയ്താല്‍ വരുമാനമാര്‍ഗവുമായി. പേരക്കിടാങ്ങളെ അടുത്ത് കിട്ടിയ അച്ഛനും അമ്മയും ഹാപ്പി ?? ആഴ്ചയില്‍ വീട്ടിലേക്ക് പോകും ഞങ്ങള്‍ സ്വപ്നം കൊണ്ടു പണിത ഒരു കുഞ്ഞു വീടുണ്ട് അവിടെ. സിജോട്ടന്‍ അവിടെ twowheeler കച്ചവടം ചെയ്യുന്നുണ്ട്. വെളുപ്പിന് ഇവിടുന്നു പോയി മീന്‍ എടുത്ത് കച്ചവടം ചെയ്തു. ഉച്ചയ്ക്ക് ഹാര്‍ബറില്‍ നിന്നും മീന്‍ എടുത്തു കൊണ്ടു വന്നു ഞാന്‍ എഴുപുന്നയിലും സിജോട്ടന്‍ കുമ്ബളങ്ങിയിലും കച്ചവടം.ഇപ്പൊ നല്ല ഹാര്‍ഡ് വര്‍ക്ക് ആണ് സിജോട്ടനു പക്ഷെ ഞങ്ങളുടെ പ്രതീക്ഷ പോലെ എത്രയും പെട്ടെന്ന് ഹാര്‍ഡ് വര്‍ക്കൊക്കെ മാറി നല്ല രീതിയില്‍ ആകുമന്ന് വിചാരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button