പാലക്കാട്: വായില്‍ പന്നിപ്പടക്കം പൊട്ടി ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ പ്രതി കീഴടങ്ങി. ഒന്നര വര്‍ഷമായി വനം വകുപ്പിനെയും പൊലീസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അമ്പലപ്പാറ സ്വദേശി റിയാസുദ്ദീന്‍ ആണ് കീഴടങ്ങിയത്. മണ്ണാര്‍ക്കാട് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. റിയാസുദീന്റെ അച്ഛനും കേസിലെ ഒന്നാം പ്രതിയുമായ അബ്ദുള്‍ കരീം ഇപ്പോഴും ഒളിവിലാണ്.
Read Also : കനത്ത മഴ: സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിച്ചു, എന്‍.ഡി.ആര്‍.എഫും രംഗത്ത്
2020 മേയ് 27ന് ആയിരുന്നു ദാരുണമായ സംഭവം നടന്നത്. കാട്ടുപന്നിയെ പിടികൂടാന്‍ ഒരുക്കിയ സ്‌ഫോടക വസ്തുക്കെണിയില്‍ അകപ്പെട്ട് ചരിഞ്ഞത് ഒരു ഗര്‍ഭിണിയായ കാട്ടാനയായിരുന്നു. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷണമാക്കിയ കാട്ടാനയുടെ മുഖം സ്‌ഫോടനത്തില്‍ തകര്‍ന്നു തരിപ്പണമായി. പൊട്ടിത്തെറിയില്‍ ആനയുടെ വായും നാക്കും പൂര്‍ണമായി തകര്‍ന്നു. ഏറെ ദിവസം പട്ടിണി കിടന്ന ശേഷമാണ് കാട്ടാന ചരിഞ്ഞത്.
അമ്പലപ്പാറയിലെ സ്വകാര്യ തോട്ടം ഉടമകളായ റിയാസുദ്ദീന്‍, പിതാവ് അബ്ദുള്‍കരീം എന്നിവര്‍ തോട്ടത്തില്‍ കെണി വെച്ച പടക്കം കടിച്ചാണ് ആനയ്ക്ക് ഗുരുതര പൊളളലേറ്റത്. പിടിയിലായ മൂന്നാം പ്രതിയും തോട്ടത്തിലെ തൊഴിലാളിയുമായ വില്‍സണ്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. പന്നിയെ വീഴ്ത്താന്‍ വെച്ച കെണിയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
Post Your Comments