KannurKeralaNattuvarthaLatest NewsNews

മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ തേടി കൂത്തുപറമ്പിലെത്തിയ വയോധികന് രക്ഷയായത് പൊലീസ്: യുവതിയെ കണ്ടെത്താനായില്ല

കൂ​ത്തു​പ​റ​മ്പ്: എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ വ​നി​താ സു​ഹൃ​ത്തി​നെ​ത്തേ​ടി കൂ​ത്തു​പ​റ​മ്പിലെ​ത്തി​യ വയോധികന് തുണയായത് പൊലീസ്. വയോധികൻ കൂത്തുപറമ്പിലെത്തിയപ്പോൾ സുഹൃത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ തിരിച്ചു പോകാൻ പോലും പണമില്ലാതെ വയോധികൻ നഗരത്തിൽ കുടുങ്ങി.

Also Read:ദുബായ് എക്‌സ്‌പോ 2020: സ്മാരക സ്റ്റാംപുകൾ സ്വീകരിച്ച് ശൈഖ് നഹ്യാൻ

മൊബൈല്‍ഫോണിലൂടെയാണ് എ​റ​ണാ​കു​ളം ഞാ​റ​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ 68കാ​രനും കൂത്തുപറമ്പ് സ്വദേശിയായ യുവതിയും തമ്മിൽ പരിചയത്തിലായത്. തുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ വയോധികൻ യുവതിയെ തിരഞ്ഞ് കൂത്തുപറമ്പിൽ എത്തുകയായിരുന്നു. എന്നാൽ യുവതിയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച്‌ ഓട്ടോറിക്ഷയില്‍ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് തിരിച്ചു പോകാൻ പോലും വഴിയില്ലാതെ വന്ന വായോധികനെ ഓട്ടോ ഡ്രൈ​വ​ര്‍ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
മൂന്നുമാസത്തോളമായി ഭര്‍ത്താവ് മരിച്ച സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു ഇയാള്‍. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്. വൃദ്ധന്റെ നിർദ്ദേശപ്രകാരം
പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ നേരിട്ട് വരാന്‍ താല്‍പര്യമില്ലെന്നായിരുന്നു യുവതിയുടെ മറുപടി. തുടര്‍ന്ന് വണ്ടിക്കൂലി നല്‍കി പൊലീസ് തന്നെ ഇയാളെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button