Latest NewsUAENewsInternationalGulf

ഗൾഫ് മേഖലയിൽ സ്ത്രീകളുടെ മികച്ച ജോലിസ്ഥലം: പട്ടികയിൽ ഇടംനേടി ദുബായ് കസ്റ്റംസ്

ദുബായ്: ഗൾഫ് മേഖലയിലുള്ള സ്ത്രീകളുടെ മികച്ച ജോലിസ്ഥലങ്ങളുടെ പട്ടികയിൽ ഇടംനേടി ദുബായ് കസ്റ്റംസ്. ആദ്യ അഞ്ച് സ്ഥാനങ്ങളിലാണ് ദുബായ് കസ്റ്റംസ് ഇടംനേടിയത്. ഗ്രേറ്റ് പ്ലെയ്‌സ് ടു വർക്ക് ഓർഗനൈസേഷന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ‘ഒന്നും നോക്കിയില്ല, അങ്ങ് ചുട്ടു’: ജിഎന്‍പിസി അംഗം ചുട്ട് കഴിച്ചത് നായയെയോ, പൂച്ചയെയോ? വീണ്ടും വിവാദം

വിശ്വാസ്യത, ബഹുമാനം, നീതി, അഭിമാനം, സൗഹൃദത്തിന്റെ തോത് എന്നിവ വിലയിരുത്തിയാണ് സർവ്വേ നടത്തി. 450 പൊതു, സ്വകാര്യ സംഘടനകൾ പഠനത്തിന്റെ ഭാഗമായി.

ദുബായ് കസ്റ്റംസിൽ 741 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. പരിശോധനയും മറ്റ് ഫീൽഡ് ജോലികളും ഉൾപ്പെടെ വിവിധ മേഖലകളിൽ സ്ത്രീകൾ സേവനംഅനുഷ്ഠിക്കുന്നുണ്ട്. വനിതാ ജീവനക്കാരെ ശാക്തീകരിക്കാൻ ദുബായ് കസ്റ്റംസ് നടത്തിയ വലിയ ശ്രമങ്ങളെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായ് കസ്റ്റംസിൽ വനിതാ ജീവനക്കാർക്ക് ഒരു വിശിഷ്ട സ്ഥാനം ലഭിക്കുന്നുവെന്നും സർക്കാർ വകുപ്പിന്റെ വികസനത്തിൽ അവർ വളരെ സജീവവും ശ്രദ്ധേയവുമായ പങ്ക് വഹിക്കുന്നുവെന്നും എച്ച്ആർ ഡിവിഷൻ കോർപ്പറേറ്റ് കൾച്ചർ മേധാവി ഇമാൻ താഹിർ അറിയിച്ചു.

Read Also: മരുമകന് വേണ്ടി ഷംസീറിനെ വെട്ടുമോ മുഖ്യൻ? പാർട്ടിയുടെ കണ്ണിലെ കരടായി കണ്ണൂരിൽ ഷംസീർ വളരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button