Latest NewsKeralaNews

കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി: കെസി വേണുഗോപാലിനെതിരെ പരാതിയുമായി രമേശും ഉമ്മന്‍ചാണ്ടിയും

എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെസി വേണുഗോപാല്‍ ഏകപക്ഷീയമായി പേരുകള്‍ നിര്‍ദ്ദേശിക്കുന്നുവെന്നാണ് ഇരുവിഭാഗത്തിന്റെയും പരാതി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന പട്ടികയില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിക്കാനൊരുങ്ങി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ പട്ടിക സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെയാണ് ഇരുവരുടെയും പരാതി.

Read Also : കൈകഴുകലിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന ദിനം: ഇടയ്ക്കിടയ്ക്ക് കൈ കഴുകാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെസി വേണുഗോപാല്‍ ഏകപക്ഷീയമായി പേരുകള്‍ നിര്‍ദ്ദേശിക്കുന്നുവെന്നാണ് ഇരുവിഭാഗത്തിന്റെയും പരാതി. ഇരു വിഭാഗങ്ങളും നല്‍കിയ പേരുകള്‍ക്ക് പുറമെ കെസി വേണുഗോപാല്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നുവെന്നാണ് പരാതി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്ന് ഏകപക്ഷീയമായി പേരുകള്‍ നല്‍കുകയും കെപിസിസി അംഗങ്ങള്‍ പോലും അല്ലാത്തവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുന്നതായാണ് പരാതി.

അതേസമയം ഭാരവാഹികളുടെ പ്രഖ്യാപനം ഹൈക്കമാന്റ് ഉടന്‍ നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഹൈക്കമാന്റിന് പട്ടിക ഇ-മെയിലായി അയച്ചത്. കെപിസിസി ഭാരവാഹികളായിരുന്നവരില്‍ പത്മജ വേണുഗോപാലിന് മാത്രം ഇളവ് നല്‍കിയാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. നിര്‍വാഹക സമിതി അംഗങ്ങളടക്കം 51 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button