CricketLatest NewsNewsSports

രാഹുൽ ദ്രാവിഡ് ഇടക്കാല പരിശീലനായേക്കുമെന്ന് സൂചന

മുംബൈ: രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയുമ്പോൾ പകരം ബിസിസിഐക്ക് താൽപര്യം ഇന്ത്യൻ പരിശീലകനെയാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ പരിശീലകനാണെങ്കിൽ ആഭ്യന്തര താരങ്ങളുമായുള്ള ആശയവിനിമയം അടക്കമുള്ള കാര്യങ്ങൾ സുഖമമായി നടക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്. മുഴുവൻ സമയ ജോലിയാണ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം. ഐപിഎൽ പോലെ മാസങ്ങൾ മാത്രം നീളുന്ന ഒന്നല്ല.

അതും ഇന്ത്യൻ പരിശീലകനെ തന്നെ പരിഗണിക്കാൻ ബിസിസിഐ പ്രേരിപ്പിക്കുന്നുണ്ട്. പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെ, സൺറൈസസ് പരിശീലക സ്ഥാനത്തുള്ള വിവിഎസ് ലക്ഷ്മൺ, ദേശീയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നീ താരങ്ങളൊക്കെ ബിസിസിഐയുടെ പരിഗണനയിലുണ്ട്.

Read Also:- തേന്‍ കഴിച്ച് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

ഇന്ത്യൻ പരിശീലകനാവാൻ താൽപര്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ടീമിന്റെ ഇടക്കാല പരിശീലകനായി ദ്രാവിഡിനെ ബിസിസിഐ പരിഗണിക്കുമെന്നും സൂചനകളുണ്ട്. ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ ദ്രാവിഡ് ആയിരിക്കും ഇന്ത്യയുടെ മുഖ്യ പരിശീലകൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button