കൊല്ലം: അമ്മയും ഭാര്യയും തമ്മിൽ തുടർച്ചയായുള്ള തര്‍ക്കത്തില്‍ മാനസിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ യുവാവ് ആത്മഹത്യ ചെയ്തു. ഭർത്താവിന്റെ വേര്‍പാട് താങ്ങാനാവാതെയാണ് ഭാര്യയും ജീവനൊടുക്കി. കൊല്ലം നെടുമ്പന പള്ളിമണ്‍ ഐക്കരഴികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണപിള്ളയുടെ മകന്‍ ശ്രീഹരി കഴിഞ്ഞ ജൂലൈ 12 നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്ന ഭാര്യ അശ്വതി മുറിയില്‍ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍തൃവീട്ടിലുണ്ടായ പ്രശ്നങ്ങളും ഭർത്താവിന്റെ അപ്രതീക്ഷിത മരണവും അശ്വതിയെ മാനസികമായി തളർത്തിയിരുന്നു.
പ്രണയ വിവാഹം സഫലമായി ഒരു മാസം പിന്നിട്ടപ്പോഴാണ് പ്രശ്‌നം വഷളായത്. ശ്രീഹരിയുടെ അമ്മയും അശ്വതിയും തമ്മില്‍ നടന്ന തര്‍ക്കവും അതേറ്റുപിടിച്ച് ശ്രീഹരിയുമായുണ്ടായ വഴക്കുമാണ് കാര്യങ്ങള്‍ വഷളാക്കിയത്. മര്‍ച്ചന്റ് നേവി ജീവനക്കാരനായ ശ്രീഹരി തന്റെ പ്രണയവിവാഹം പരാജയമെന്ന തോന്നലിൽ ജീവനൊടുക്കാന്‍ ശ്രമിക്കുകയും പിന്നീ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അമ്മയും ഭാര്യയും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ശ്രീഹരി ഭാര്യയെ മുറിയില്‍ വിളിച്ചു വരുത്തി തല്ലി. ഇതിൽ പ്രകോപിതയായ അശ്വതി കഴുത്തില്‍ കിടന്ന താലിമാല വലിച്ചു പൊട്ടിച്ച് ശ്രീഹരിയുടെ മുഖത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് മുറിയില്‍ കയറി പോയ ശ്രീഹരി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ പിതാവും സഹോദരനും നാട്ടുകാരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കഴിഞ്ഞ രാത്രിയില്‍ ശ്രീഹരി മരണപ്പെടുകയായിരുന്നു. സംഭവം നടന്ന ദിവസം തൈറോയിഡിനുള്ള ഗുളികകള്‍ അശ്വതി കഴിച്ചിരുന്നു. തുടർന്ന് ഇരുവരും മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
യുവാവിനെ തല്ലിക്കൊന്ന് കൈപ്പത്തി വെട്ടിമാറ്റിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി: രണ്ട് പേര്‍ അറസ്റ്റില്‍
ശ്രീഹരിയും അശ്വതിയും വിവാഹം കഴിക്കുന്നതിനെ ഇരുവരുടെയും വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കള്‍ വിവാഹത്തില്‍ സഹകരിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാകുകയും അശ്വതി സ്വന്തം വീട്ടിലേക്ക് പിണങ്ങി പോകുകയും ചെയ്തു. പിന്നീട് അനുനയിപ്പിച്ച് തിരികെ കൊണ്ടു വരികയായിരുന്നു. പഠിക്കുന്ന കാലം തൊട്ട് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ശ്രീഹരിയുടെ മരണത്തിന് ശേഷം അശ്വതി മാനസികമായി വളരെ തകര്‍ന്ന നിലയിലായിരുന്ന അശ്വതി സ്വന്തം വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
Post Your Comments