
ഡല്‍ഹി: യുവാവിനെ തല്ലിക്കൊന്ന് കൈപ്പത്തി വെട്ടിമാറ്റിയ ശേഷം മൃതദേഹം കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 35 കാരനായ പഞ്ചാബ് തരണ്‍താരണ്‍ സ്വദേശി ലക്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്. കൈപ്പത്തി വെട്ടിമാറ്റിയ ശേഷം പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.
Read Also : പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത
കര്‍ഷക സമരം നടക്കുന്ന സിംഗു അതിര്‍ത്തിയിലാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ സായുധരായ സിഖ് നിഹാങ്കുകള്‍ ആണെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറയുന്നു. നിഹാങ്കുകള്‍ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവും ഇല്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കൈപ്പത്തി വെട്ടിമാറ്റിയ ശേഷം യുവാവിനെ തലകീഴായി കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിഖ് മതഗ്രന്ഥം നശിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയാണ് നല്‍കിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments