കരുനാഗപ്പള്ളി: മയക്കുമരുന്നുമായി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ പിടിയിലായതിനു പിറകെ പ്രവർത്തകനെ പുറത്താക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
സിപിഎം തൊടിയൂര്‍ സൈക്കിള്‍മുക്ക് ബ്രാഞ്ച് സെക്രട്ടറിയും തൊടിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം കരുനാഗപ്പള്ളി എരിയ സെക്രട്ടറിയുമായ പ്രാദേശിക സിപിഎം നേതാവ് സജീവ് കുറ്റിയിലിന്റെ മകനാണ് മയക്കു മരുന്ന് കേസിൽ പിടിയിലായിട്ടുള്ളത്.
Also Read:മകളുടെ കാമുകന്റെ അച്ഛനെ വെട്ടിക്കൊല്ലാൻ പെൺകുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷൻ: സംഭവം മലപ്പുറത്ത്
സ്വകാര്യ റിസോര്‍ട്ടിന് സമീപം എം.ഡി.എം.എയും, ഹാഷിഷ് ഓയിലും ഉള്‍പ്പെടെ മയക്കുമരുന്നുകളുമായി ബ്രാഞ്ച് സെക്രട്ടറിയുടെ മകനെയും സുഹൃത്തുക്കളെയും പിടികൂടുകയായിരുന്നു. ക്ലാപ്പന വരവിള തലവടികുളങ്ങര പടിഞ്ഞാറ്റതില്‍ തന്‍വീര്‍(21), കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ പനയില്‍ അഭിലാഷ്(27), തെക്കുംഭാഗം ഞാറമൂട് കര്‍മ്മലിഭവനില്‍ ഡോണ്‍(21)എന്നിവരാണ് പിടിയിലായത്.
എന്നാൽ ഇതിനെതുടർന്ന് വലിയ ഭിന്നതയാണ് പാർട്ടിയിൽ രൂപപ്പെട്ടിരിക്കുന്നത്. മകനെ അറസ്റ്റ് ചെയ്തത് കൊണ്ട് പിതാവായ സജീവൻ രാജിവയ്ക്കണമെന്നാണ് ഒരുകൂട്ടം പ്രവർത്തകർ പറയുന്നത്. ഇതിനെതുടർന്ന് പ്രവർത്തകർക്കിടയിൽ സ്വരച്ചേർച്ചകളും പ്രശ്നങ്ങളും രൂപപ്പെട്ടിട്ടുണ്ട്.
Post Your Comments