Latest NewsIndiaNews

അതിർത്തി വഴി വീണ്ടും മയക്കുമരുന്ന് കടത്ത്: ചൈനീസ് നിർമ്മിത പാക് ഡ്രോണുകൾ കണ്ടെടുത്ത് സുരക്ഷാസേന

ഡിസംബർ 11-നും സമാനമായ രീതിയിൽ ഡ്രോണുകൾ കണ്ടെത്തിയിട്ടുണ്ട്

അമൃതസർ: പഞ്ചാബ് അതിർത്തിയിൽ നിന്ന് പാക് ഡ്രോൺ കണ്ടെടുത്തു. അതിർത്തി സുരക്ഷാ സേനയാണ് ഡ്രോണുകൾ കണ്ടെത്തിയത്. പഞ്ചാബിലെ അമൃതസറിൽ നിന്നാണ് ചൈനീസ് നിർമ്മിത പാക് ഡ്രോൺ കണ്ടെടുത്തത്. അതിർത്തി സുരക്ഷാസേനയും, പഞ്ചാബ് പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഡ്രോണിൽ ഉണ്ടായിരുന്ന 545 ഗ്രാം ഹെറോയിനും സംഘം കണ്ടെടുത്തിട്ടുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് ഈ മേഖലയിൽ നിന്നും മയക്കുമരുന്ന് കടത്തുന്ന ഡ്രോണുകൾ പിടികൂടുന്നത്.

ഡിസംബർ 11-നും സമാനമായ രീതിയിൽ ഡ്രോണുകൾ കണ്ടെത്തിയിട്ടുണ്ട്. അമൃതസറിലെ റൊറെൻ വാല ഗ്രാമത്തിൽ നിന്നാണ് മയക്കുമരുന്ന് അടങ്ങിയ ഡ്രോൺ ബിഎസ്എഫ് കണ്ടെടുത്തത്. അതിർത്തി മേഖലകളിൽ തുടർച്ചയായി ഇത്തരം കേസുകൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കർശന പരിശോധന നടത്തുമെന്ന് ബിഎസ്എഫ് അറിയിച്ചു.

Also Read: ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! 14 ഒടിടി ചാനലുകൾ അടങ്ങുന്ന കിടിലൻ പ്ലാൻ പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button