കൊച്ചി: ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തിയ യുവതി ഉൾപ്പടെ മൂന്നംഗ സംഘം പിടിയിൽ. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ ഹോട്ടലിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയും പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വിൽപനയ്ക്കായിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഡിജോയ്‌ക്കും റിജുവിനുമെതിരെ നേരത്തെയും കേസുണ്ട്.
യൂത്ത് കോണ്‍ഗ്രസിലെ വ്യാജ ഐഡി കാര്‍ഡ് വിവാദം: കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം
ഇരുവരും ചേർന്ന് റിക്രൂട്ട്മെന്റ് ഏജൻസി നടത്തുകയും അതിൽ നാലര കോടിയോളം രൂപ നഷ്ടം സംഭവിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നാണ് ഇവർ ലഹരിവിൽപനയിലേക്ക് കടന്നതെന്നും പൊലീസ് അറിയിച്ചു.
Post Your Comments