മുംബൈ: 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകൾ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് മുംബൈയിൽ പിടിയിലായത്.
ഈ ലഹരി സംഘത്തിലെ ഒരാളെ ഡൽഹിയിൽ നിന്നും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. വിമാനത്തവളത്തിൽ വന്നിറങ്ങിയ രണ്ട് വനിതകളാണ് പിടിയിലായത്.
ഇവരിൽ നിന്നും 100 കോടിയിലധികം വിലവരുന്ന കൊക്കൈൻ പിടികൂടി. ആർക്കും പെട്ടന്ന് സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരെത്തിയത്. എന്നാൽ പരിശോധനയിൽ ഇവരിൽ നിന്നും 9.8 കിലോ കൊക്കൈനാണ് പിടിച്ചെടുത്തത്.
Post Your Comments