ThiruvananthapuramLatest NewsKeralaNattuvarthaNews

ഇടതുസര്‍ക്കാര്‍ ബോണക്കാട് തോട്ടം ഏറ്റെടുക്കാതെ പട്ടിണി കിടക്കുന്ന തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് ഐഎന്‍ടിയുസി

യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് തൊഴിലാളികളെ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു

തിരുവനന്തപുരം: തോട്ടം തൊഴിലാളി സഹകരണ സംഘം രൂപീകരണവും ഉദ്ഘാടനവും പട്ടിണി കിടക്കുന്ന തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ഐ.എന്‍.ടി.യു.സി കേരളാ പ്ലാന്റേഷന്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് വി.ആര്‍ പ്രതാപന്‍. ഇടതുസര്‍ക്കാര്‍ തോട്ടം ഏറ്റെടുക്കല്‍ നടപടിയെ സഹകരണ സംഘം ഉണ്ടാക്കി ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് തൊഴിലാളികളെ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ബോണക്കാട് മഹാവീര്‍ പ്ലാന്റേഷനിലെ ഉള്‍പ്പെടെ ഒരു വിഭാഗം തോട്ടം തൊഴിലാളികളെ പങ്കാളികളാക്കിയാണ് സഹകരണ സംഘം രൂപീകരിക്കുന്നത്. ബോണക്കാട് തോട്ടം ഏറ്റെടുക്കാന്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷനെയൊ, പ്ലാന്റേഷന്‍ കോര്‍പ്പറേഷനെയൊ, തോട്ടത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെയോ ചുമതലപ്പെടുത്തണമെന്ന മുന്‍ സര്‍ക്കാര്‍ വാഗ്ദാനം ജലരേഖയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെയും കുടുംബങ്ങളെയും ചൂഷണം ചെയ്യാനുള്ള നീക്കത്തെ ഐ.എന്‍.ടി.യു.സി. അനുകൂലിക്കില്ലെന്നും മുന്‍ സര്‍ക്കാര്‍ തീരുമാനിച്ച തോട്ടം ഏറ്റെടുക്കല്‍ നടപടി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button