
തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി നടി മല്ലികാ സുകുമാരന്‍. കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ മന്ത്രിമാരെ കാണാന്‍ വരുന്നതിന് എതിരെ മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. എന്നാൽ റിയാസിന്റെ പ്രസ്താവനയ്ക്ക് എതിരെ എംഎല്‍എമാരില്‍ ചിലര്‍ പ്രതികരിച്ചുവെന്നും റിയാസ് ഖേദം പ്രകടിപ്പിച്ചുവെന്നും വാര്‍ത്തകൾ വന്നിരുന്നു.
അതേസമയം താൻ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായി മുഹമ്മദ് റിയാസ് വ്യക്തമാക്കി. യോഗത്തില്‍ എതിര്‍ അഭിപ്രായം ഉയര്‍ന്നുവെന്നും താന്‍ ഖേദം പ്രകടിപ്പിച്ചു എന്നുമുളള വാര്‍ത്തകള്‍ ശരിയല്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ പിന്തുണച്ച് സിപിഎം നേതൃത്വവും രംഗത്ത് വന്നിരുന്നു. റിയാസിന്റേത് പാര്‍ട്ടിയുടെ നിലപാടാണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. ഈ വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് മല്ലിക സുകുമാരൻ മന്ത്രിയെ പുകഴ്ത്തി ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വന്നത്.
മല്ലിക സുകുമാരന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകയല്ല….നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക.. ജനഹിതം അനുസരിച്ച് നിർഭയം അവ നടപ്പിലാക്കുക…. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിർന്നവർക്ക് സ്നേഹവും ആദരവും … ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം…. അഭിനന്ദനങ്ങൾ ശ്രീ.മൊഹമ്മദ് റിയാസ്…..
Post Your Comments