തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാനൊരുങ്ങി പ്രതിപക്ഷം. സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് കെ. ബാബു എംഎല്‍എ പറഞ്ഞു.
Read Also : ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലിനിടെ പൊലീസുകാരനെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി സുരക്ഷാ സേന
മന്ത്രിയുടെ പരാമര്‍ശം എംഎല്‍എമാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കരാറുകാരെക്കൂട്ടി ഏത് എംഎല്‍എയാണ് സമീപിച്ചതെന്ന് വെളിപ്പെടുത്തണമെന്നും കെ. ബാബു പറഞ്ഞു. ‘കരാറുകാരെകൂട്ടി, അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ഭാവിയില്‍ പല രീതിയിലും ദോഷത്തിന് കാരണമാകും’ എന്നാണ് പൊതുമരാമത്ത് മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞത്.
അതേസമയം മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് സിപിഎം രംഗത്തെത്തി. മന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ വ്യക്തമാക്കി. ശുപാര്‍ശകള്‍ ഇല്ലാതെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വിജയരാഘവന്‍ പറഞ്ഞു. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കി. നിയമസഭയില്‍ നല്ല ബോധ്യത്തോടെയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞ കാര്യത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments