തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കുട്ടിക്രിമിനലുകളുടെ കൂടാരമാക്കി കലാലയങ്ങൾ മാറിയിരിക്കുകയാണെന്ന് വി ഡി സതീശൻ. ഗാന്ധി സ്മൃതി യാത്രയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളജ് കാമ്പസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഗാന്ധി ദര്‍ശന്‍ സമിതി പ്രസിഡന്റും മുന്‍ മന്ത്രിയുമായി വി.സി കബീര്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പയ്യന്നൂരില്‍ നിന്നും ആരംഭിച്ച സ്മൃതിയാത്ര ബുധനാഴ്ചയാണ് തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചത്. ഇതിനിടയിലായിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ ആക്രമണം അരങ്ങേറിയത്. പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെയായിരുന്നു നേതാക്കൾ കോളജിലേക്ക് കയറിയത് എന്നിട്ടും എസ്.എഫ്.ഐ പ്രവർത്തകർ അവരെ തടയുകയും ഗേറ്റിന് പുറത്തേക്ക് അടിച്ചോടിക്കുകയും ചെയ്യുകയായിരുന്നു.
‘ഗാന്ധിയന്‍മാര്‍ക്കെതിരായ അക്രമത്തെ സി.പി.എമ്മും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും ന്യായീകരിക്കുകയാണോ? അതല്ലെങ്കില്‍ ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കാന്‍ തയാറാകണം. മഹാത്മജിയെ ആരാധിക്കുന്നവരെയും ഗാന്ധിയന്‍മാരെയും അടിച്ചോടിക്കുകയെന്നതാണോ, ജനാധിപത്യവും വിപ്ലവവും പറയുന്ന എസ്.എഫ്.ഐയുടെ നയം?’, സംഭവത്തിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് വി ഡി സതീശൻ ചോദിച്ചു.
Post Your Comments