ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിയുടെ കീഴിൽ സുരക്ഷിതമാകും: ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ചുമതലയേറ്റെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ഇന്ന് മുതൽ അദാനിയുടെ കീഴിൽ സുരക്ഷിതമായി തുടരും. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി.മധുസൂദന റാവു ഔദ്യോഗികമായി ചുമതലയേറ്റതോടെയാണ് അധികാരം കൈമാറിയത്.

Also Read:ശബരിമല വ്യാജ ചെമ്പോല: മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്‍റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

90 വര്‍ഷം പഴക്കമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇനി എടിയാല്‍ എന്നാകും അറിയപ്പെടുക. അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. സര്‍ക്കാര്‍ സ്വകാര്യവത്കരണം നടത്തിയതോടെയാണ് വിമാനത്താവളം അദാനിയ്ക്ക് നടത്തിപ്പിന് നൽകിയത്. ഇത് തലസ്ഥാനത്തിന്റെ തലവര തന്നെ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിമാനത്താവളത്തിനി നിലവിലുള്ള പരിമിതികൾ എല്ലാം തന്നെ അദാനി ഏറ്റെടുക്കുന്നതോടെ നികത്തപ്പെടുമെന്നാണ് കരുതുന്നത്. അതേസമയം എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടരുക എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്റെ ഭാഗമായി തുടരാം. അതിനുശേഷം അദാനി എയര്‍പോര്‍ട്‌സിന്റെ ഭാഗമാകുകയോ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്കു മാറുകയോ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button