Latest NewsKeralaNattuvarthaNewsIndia

ഞാനും സരിതയും തമ്മിൽ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ല, അന്വേഷണത്തില്‍ ആശങ്കയില്ല: ആര്യാടന്‍ മുഹമ്മദ്‌

കോഴിക്കോട്: ഞാനും സരിതയും തമ്മിൽ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ലെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ല, സരിതക്ക് താന്‍ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ല. നേരത്തെ അന്വേഷിച്ച്‌ തെളിവുകിട്ടാത്ത കേസാണിതെന്നും ആര്യാടന്‍ പറഞ്ഞു.

Also Read:പൊതുഇടങ്ങളിൽ സംഘടിപ്പിക്കുന്ന വാണിജ്യ പ്രദർശനങ്ങൾക്കും പരിപാടികൾക്കും അനുമതി നൽകും: പുതിയ തീരുമാനവുമായി കുവൈത്ത്

ആര്യാടൻ മുഹമ്മദ്‌ മന്ത്രിയായിരുന്ന സമയത്ത് സൗരോര്‍ജ പ്ലാന്‍റുകള്‍ക്കായി സൗരോര്‍ജനയം രൂപീകരിക്കാൻ സോളാര്‍ കേസ്​ പ്രതി സരിതയിൽ നിന്ന്​ 40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ്​ അന്വേഷണത്തിന് മന്ത്രിസഭ ഉത്തരവിട്ടത്. ആര്യാടനടക്കം പല കോൺഗ്രസ്‌ നേതാക്കളുടെ പേരിലും അന്വേഷണത്തിന് മുൻപും ഉത്തരവിട്ടിരുന്നു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് സോളാർ കേസ് ആരംഭിക്കുന്നത്. അന്ന് സംസ്ഥാനം മുഴുവനായി വലിയ സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ്​ സൗരോര്‍ജനയം രൂപവത്​കരിക്കണമെന്ന്​ സരിതയുടെ നേതൃത്വത്തിലുള്ള കമ്പനി ആവശ്യപ്പെട്ടത്. ഇതിനായി 25 ലക്ഷം രൂപ വൈദ്യുതിമന്ത്രിയുടെ ഔദ്യോഗിക വസതിയിലും 15 ലക്ഷം രൂപ കോട്ടയത്ത്​ കെ.എസ്.ഇ.ബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലും കൈമാറിയെന്നായിരുന്നു സരിതയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button