
മുംബൈ: ട്വന്റി ലോകകപ്പിൽ ഹർദ്ദിക് പാണ്ഡ്യക്കുണ്ടാവുക ഫിനിഷറുടെ റോൾ എന്ന് ബിസിസിഐ. 100% മാച്ച് ഫിറ്റല്ലാത്തതിനാൽ ഹർദ്ദിക് പന്തെറിയില്ലെന്ന് ബിസിസിഐ അറിയിച്ചു. അതിനാൽ എംഎസ് ധോണിയെപ്പോലെ ഒരു ഫിനിഷറുടെ റോളാണ് ഹർദ്ദിക്കിന് നൽകുക.
ഹർദ്ദിക്കിന്റെ ബൗളിംഗ് നിരീക്ഷിച്ച് സാവധാനത്തിൽ തീരുമാനമെടുക്കുമെന്നും ബിസിസിഐ കൂട്ടിച്ചേർത്തു. അതേസമയം, ടി20 ലോകകപ്പിനായുളള ഇന്ത്യയുടെ അന്തിമ ടീമിൽ ബിസിസിഐ മാറ്റം വരുത്തിയിരുന്നു.
Read Also:- ഈ മോശം പ്രഭാത ശീലങ്ങളെ പിന്തുടരരുത്!
സ്റ്റാൻഡ് ബൈ പട്ടികയിൽ ഉണ്ടായിരുന്ന ഷാർദുൽ താക്കുർ പ്രധാന ടീമിൽ ഇടം നേടിയപ്പോൾ പ്രധാന ടീമിലുണ്ടായിരുന്ന അസ്കർ പട്ടേൽ സ്റ്റാൻഡ് ബൈ നിരയിലേക്ക് മാറി. ഓൾറൗണ്ട് ഹർദ്ദിക് പാണ്ഡ്യയും സ്പിന്നർ രാഹുൽ ചഹാറും ടീമിൽ തുടരും. അതേസമയം സ്പിന്നർ യുസ്‌വേന്ദ്ര ചഹാലിനെ ടീമിൽ പരിഗണിച്ചിട്ടില്ല.
Post Your Comments