ന്യൂഡൽഹി: മൈ നൈക എന്ന ഇ-കൊമേഴ്സ് കമ്പനിക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ഉയരുന്നു. നവരാത്രി കാലത്ത് വമ്പിച്ച ഓഫറുകളാണ് ഇവർ തങ്ങളുടെ കോണ്ടത്തിനു നൽകിയത്. ഇതാണ് വിവാദമായിരിക്കുന്നത്. നവരാത്രിയോട് അനുബന്ധിച്ച് കോണ്ടത്തിന് 40 ശതമാനം വിലക്കിഴിവ് ആണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിലൂടെ വൻ ലാഭം പ്രതീക്ഷിച്ച കമ്പനിക്ക് പക്ഷെ തെറ്റി. വിവാദങ്ങളിൽ ചെന്നവസാനിക്കുകയായിരുന്നു ഇവരുടെ ഈ ‘ഓഫർ’ തീരുമാനം.
കമ്പനിയുടെ തീരുമാനത്തിനെതിരെ ട്വിറ്ററിൽ കനത്ത പ്രതിഷേധം ഉയർന്നു. ഹൈന്ദവരുടെ ആഘോഷമായ നവരാത്രിയും കോണ്ടവും തമ്മിൽ എന്താണ് ബന്ധമെന്നായിരുന്നു സുനൈന ഹൂലെ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുയർന്ന ചോദ്യം. മൈ നൈകയുടെ പരസ്യം പതിച്ചുള്ള സ്ക്രീൻഷോട്ടും ഇവർ പങ്കുവെച്ചു. ഇത് ഹിന്ദുക്കളെയും നവരാത്രിയെയും അപമാനിക്കുന്നതാണെന്ന് സുനൈന ട്വീറ്റ് ചെയ്തതോടെ കൂടുതൽ പേർ ഈ ട്വീറ്റ് ഏറ്റെടുത്തു. ഇത് കോണ്ടം ഉപഭോഗത്തെ കുറിച്ച് ബോധവത്കരിക്കാനുള്ള ശ്രമമാണോ അല്ല വിൽപ്പന ഉയർത്താനുള്ള ശ്രമമാണോയെന്നായിരുന്നു കമ്പനിക്കെതിരെ ഉയർന്ന മറ്റൊരു ചോദ്യം. നവരാത്രിയും ലൈംഗികതയും തമ്മിലുള്ള ബന്ധമെന്തെന്നാണ് ഇവർ എല്ലാവരും ചോദിക്കുന്നത്.
Hello @MyNykaa,
What’s the logic of Navratri & Sex?
Hindus celebrate this divine festival & worship 9 Goddesses for 9 days. Durga/Kali Puja is synonymous with Navaratri, wherein goddess Durga battles & emerges victorious over the buffalo demon Mahishasur to help restore dharma. pic.twitter.com/DuxfowgkM8
— Sunaina Holey (@SunainaHoley) October 8, 2021
Post Your Comments