ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

പാർട്ടിക്കകത്ത് കോലാഹലം സൃഷ്ടിച്ച് എം.എൽ.എമാർ: പ്രസ്താവന പിൻവലിപ്പിച്ച് റിയാസിനെക്കൊണ്ട് മാപ്പ് പറയിച്ച് യോഗം

തുടങ്ങിവച്ചത് തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറാണ് തുടർന്ന് കെ.വി.സുമേഷും കടകംപളളി സുരേന്ദ്രനും എല്ലാം പ്രശ്നം ഏറ്റെടുക്കുകയായിരുന്നു

തിരുവനന്തപുരം: എം.എ.എമാരുടെ ശുപാര്‍ശക്കത്തുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന വിവാദ പരാമർശം പിൻവലിച്ച് മുഹമ്മദ്‌ റിയാസ്. സി.പി.എം നിയമസഭാ കക്ഷിയോഗത്തില്‍ രൂക്ഷ വിമര്‍ശനത്തെ തുടർന്നാണ് റിയാസ് വിവാദ പരാമർശം പിൻവലിച്ചത്. പാർട്ടിയ്ക്കകത്ത് തന്നെ വലിയ കോലാഹലമാണ് ഈ പ്രസ്താവന സൃഷ്ടിച്ചത്. മുതിർന്ന നേതാക്കളടക്കം സംഭവത്തിൽ റിയാസിനെ വിമർശിച്ചിരുന്നു.

Also Read:മാറ്റങ്ങളെ നിരാകരിക്കുന്നില്ല, പക്ഷെ നന്മയും പൊതു ഇടങ്ങളും എന്നും കാത്തുസൂക്ഷിക്കണം: എ എ റഹീം

നേതാക്കളിൽ നിന്ന് തന്നെ എതിര്‍പ്പ് ശക്തമായതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടിവന്നു. കഴിഞ്ഞ 7-ആം തിയതി ചോദ്യോത്തര വേളയില്‍ നടത്തിയ പരാമര്‍ശമാണ് സി.പി.എം എം.എല്‍.എമാരെ പ്രകോപിതരാക്കിയത്. നിയമസഭയിലെ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് എം.എല്‍.എമാര്‍ വിമര്‍ശിച്ചു.

വിമർശനം തുടങ്ങിവച്ചത് തലശേരി എംഎല്‍എ എ.എന്‍.ഷംസീറാണ് തുടർന്ന് കെ.വി.സുമേഷും കടകംപളളി സുരേന്ദ്രനും എല്ലാം പ്രശ്നം ഏറ്റെടുക്കുകയായിരുന്നു. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എം.എല്‍.എമാര്‍ക്ക് മന്ത്രിമാരുമായി ബന്ധപ്പെടേണ്ടിവരും. ചിലപ്പോള്‍ അവരുമായി മന്ത്രിയെ കാണേണ്ടിയും വരും. അതുകൊണ്ട് റിയാസിന്റെ പ്രസ്താവനയിൽ കഴമ്പില്ലെന്നായിരുന്നു വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button